Latest NewsUAEGulf

ഈ സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കരുത്; തൊഴില്‍ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി

അബുദാബി: തൊഴില്‍ തട്ടിപ്പിനെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി യുഎഇയിലെ ഇന്ത്യന്‍ എംബസി. അബുദാബിയിലെ സിബിഎസ്ഇ സ്‌കൂളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നവരുടെ കെണിയില്‍ നിരവധി തൊഴിലന്വേഷകര്‍ വീണ സാഹചര്യത്തിലാണിത്. തട്ടിപ്പുകാര്‍ സ്‌കൂളിന്റെ ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ മറ്റൊരു വെബ്സൈറ്റ് നിര്‍മ്മിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. പണത്തിനൊപ്പം ഔദ്യോഗിക നടപടികള്‍ക്കും വിസയ്ക്കുമായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും വ്യക്തിഗത വിവരങ്ങളും ശേഖരിച്ചിരുന്നു.

ഇത്തരം അഴിമതിക്കാര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഡയറക്ടറും പ്രിന്‍സിപ്പലുമായ പരംജിത് അലുവാലിയ അഭ്യര്‍ത്ഥിച്ചു. ‘ആര്‍ക്കും അധ്വാനിച്ച് സമ്പാദിച്ച പണം ആരും നഷ്ടപ്പെടാതിരിക്കെട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഉദ്യോഗാര്‍ത്ഥികള്‍ ഓരോ റിക്രൂട്ടിംഗ് ഏജന്‍സിയുടെയും വിശദാംശങ്ങള്‍ പരിശോധിക്കേണ്ടത് വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. നിരവധി ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്‌കൂളിന്റെ പേരില്‍ ഓഫര്‍ ലെറ്റര്‍ ലഭിച്ചിരുന്നു. എന്നാല്‍
അതിന്റെ ആധികാരികത പരിശോധിച്ച് ഈ വിവരം അധികൃതരെ അറിയിച്ച ഉദ്യോഗാര്‍ത്ഥികളോട് നന്ദി രേഖപ്പെടുത്തുന്നുവെന്നും സ്‌കൂള്‍ വെബ്സൈറ്റിന്റെയും ഇമെയിലിന്റെയും ദുരുപയോഗത്തെക്കുറിച്ച് അറിയാന്‍ ഇടയായത് അങ്ങനെയാണെന്നും അലുവാലിയ ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തട്ടിപ്പ് വിവരം മനസിലായതോടെ പോലീസില്‍ പരാതി നല്‍കിയതായും കേസുമായി മുന്നോട്ട് പോകാന്‍ അഭിഭാഷകനെ നിയമിച്ചതായും അദ്ദേഹം പറഞ്ഞു.

”ഞങ്ങള്‍ എഡിഇകെയ്ക്കും ഇന്ത്യന്‍ എംബസിക്കും ഇത് സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. ഞങ്ങളുടെ വെബ്സൈറ്റിലെ ഉള്ളടക്കങ്ങള്‍ ഉപയോഗിക്കുന്നതും ആളുകളെ വഞ്ചിക്കാന്‍ സമാനമായ ഒരു വെബ്‌സൈറ്റ് സൃഷ്ടിക്കുന്നതും അനീതിയാണ്, നിയമവിരുദ്ധമാണ്,” അലുവാലിയ കൂട്ടിച്ചേര്‍ത്തു. അതേസമയം, ഇത്തരം കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അത്തരം കുറ്റവാളികളെ പിടികൂടാന്‍ സഹായിക്കണമെന്നും ഇന്ത്യന്‍ എംബസി പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

‘ചില തട്ടിപ്പുകാര്‍ ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളിലേക്ക് റിക്രൂട്ട് ചെയ്യുന്നവരെയും സ്‌കൂളിനെ പ്രതിനിധീകരിച്ച് വ്യാജ ജോലി പരസ്യങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നുണ്ട്. [email protected] , info.duneschool.ae@gmail .com എന്നീ മെയില്‍ ഐഡിയില്‍ നിന്നാണ് ഇത്തരം തട്ടിപ്പുകാര്‍ ഉദ്യോഗാര്‍ത്ഥികളുമായി ബന്ധപ്പെടുന്നത്. ഇത്തരം സന്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന യുഎഇ, ഇന്ത്യയിലും വിദേശത്തും താമസിക്കുന്ന ഇന്ത്യക്കാര്‍ എന്നിവര്‍ ഉടന്‍ അധികൃതരെ വിവരമറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button