KeralaLatest News

മഹാപ്രളയത്തില്‍ വീട് നഷ്ടമായവര്‍ക്കു നല്‍കുന്ന അതേ നഷ്ടപരിഹാരം ഇത്തവണ വീട് നഷ്ടപ്പെട്ടവര്‍ക്ക് നല്‍കേണ്ടതില്ല; ദുരന്ത പ്രതികരണ നിധിയില്‍ നിന്നും തുക അനുവദിക്കാന്‍ തീരുമാനം

പാലക്കാട് : കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തില്‍ വീടു പൂര്‍ണമായും നശിച്ചവര്‍ക്കു നല്‍കിയ നഷ്ടപരിഹാരത്തുക ഇനിയുള്ള മഴക്കെടുതിക്കു ലഭിക്കില്ല. 2018 ഓഗസ്റ്റ് 31നു ശേഷം മഴയില്‍ വീടു നശിച്ചവര്‍ക്കു നഷ്ടപരിഹാരമായി സംസ്ഥാന ദുരന്ത പ്രതികരണനിധിയില്‍ നിന്നുള്ള തുക നല്‍കിയാല്‍ മതിയെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള വിഹിതം നല്‍കേണ്ടെന്നുമാണു തീരുമാനം. വീടുകളുടെ നഷ്ടം കണക്കാക്കുമ്പോള്‍ കെട്ടിടത്തിന്റെ ഘടനാപരമായ തകര്‍ച്ച മാത്രം കണക്കാക്കിയാല്‍ മതിയെന്നും വീടിന്റെ മൂല്യം, വീട്ടുസാധനങ്ങളുടെ മൂല്യം എന്നിവ നഷ്ടമായി കണക്കാക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ പ്രളയത്തില്‍ പൂര്‍ണമായും വീടു തകര്‍ന്നവര്‍ക്കു 4 ലക്ഷം രൂപയാണു സഹായധനം നല്‍കിയത്. ഇതില്‍ ശരാശരി ഒരു ലക്ഷത്തോളം രൂപ (മലയോര മേഖലകളിലുള്ളവര്‍ക്ക് 1,01,900 രൂപയും സമതല പ്രദേശങ്ങളില്‍ 95,100 രൂപയും) ദുരന്തപ്രതികരണ നിധിയില്‍ നിന്നു നല്‍കിയപ്പോള്‍ ബാക്കിയുള്ള മൂന്നു ലക്ഷത്തോളം രൂപ (മലയോര മേഖല 2,98,100 രൂപ, സമതലമേഖല 3,04,900 രൂപ) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് അനുവദിച്ചത്. പ്രത്യേക സാഹചര്യം പരിഗണിച്ചു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ച അധിക തുക 2018 ജൂണ്‍ 1 മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള നഷ്ടങ്ങള്‍ക്കു മാത്രം മതിയെന്നാണു നിര്‍ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button