Latest NewsIndia

കാര്‍ഗില്‍ യുദ്ധത്തില്‍ ലോകം ഇന്ത്യയ്ക്കൊപ്പം നിന്നതിന് കാരണം അന്നത്തെ പ്രധാനമന്ത്രി എ.ബി വാജ്‌പേയിയുടെ ഈ നിർണായക തീരുമാനം

ഒരുപക്ഷെ മൂന്ന് സൈനിക മേധാവികളും നിര്‍ബന്ധിച്ചിരുന്നെങ്കില്‍ അദ്ദേഹം നിര്‍ദ്ദേശം പിന്‍വലിക്കുമായിരുന്നു.

ന്യൂഡല്‍ഹി: കാര്‍ഗില്‍ യുദ്ധത്തില്‍ ലോകം ഇന്ത്യയ്ക്കൊപ്പം നിന്നതിന് കാരണം അന്നത്തെ പ്രധാനമന്ത്രി എ.ബി വാജ്‌പേയിയുടെ നിർണായക തീരുമാനമായിരുന്നുവെന്ന് വ്യോമസേന മുന്‍മേധാവി അനില്‍ യശ്വന്ത് ടിപ്‌നിസ്. ഇരുപതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണത്തെ മുഖാമുഖം കണ്ട കാര്‍ഗില്‍ യുദ്ധത്തിലെ ഓര്‍മ പങ്കുവയ്ക്കുകയായിരുന്നു അനിൽ യശ്വന്ത്. നിയന്ത്രണരേഖ മറികടക്കരുതെന്ന് എ.ബി വാജ്‌പേയിയുടെ നിര്‍ദേശം സൈന്യത്തിനുണ്ടായിരുന്നു.

ഒരുപക്ഷെ മൂന്ന് സൈനിക മേധാവികളും നിര്‍ബന്ധിച്ചിരുന്നെങ്കില്‍ അദ്ദേഹം നിര്‍ദ്ദേശം പിന്‍വലിക്കുമായിരുന്നു. എന്നാല്‍ കാര്‍ഗില്‍ യുദ്ധത്തില്‍ വാജ്‌പേയിയുടെ ഈ നിര്‍ണായക തീരുമാനമാണ് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ യശ്ശസുയര്‍ത്തിയത്. ഇന്ത്യ ഒരിക്കലും ആരെയും പ്രകോപിപ്പിച്ച് അങ്ങോട്ട് യുദ്ധത്തിനു പോയിട്ടില്ല. അങ്ങനെ ചെയ്യുന്നത് ഇന്ത്യയുടെ രാഷ്ട്രീയ സംസ്‌കാരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെങ്കുത്തായ പ്രദേശത്ത് കരസേന ഒറ്റയ്ക്ക് പൊരുതി നില്‍ക്കുമ്പോഴാണ് യുദ്ധഭൂമിയുടെ പ്രത്യേകത കണക്കിലെടുത്ത് സഹായിക്കാന്‍ അനില്‍ ടിപ്നിസിന്റെ നേതൃത്വത്തില്‍ വ്യോമസേന പോരാട്ടത്തിനിറങ്ങിയത്.

പോര്‍വിമാനങ്ങള്‍ കുതിക്കും മുന്‍പ് പ്രധാനമന്ത്രി എ.ബി വാജ്‌പേയി ഒരൊറ്റ നിര്‍ദേശമേ മുന്നോട്ടു വച്ചുള്ളൂ. അത് ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ യശസുയര്‍ത്തി.ശ്രീനഗറുമായുള്ള ബന്ധം വിച്ഛേദിച്ച് ലേ മേഖലയെ ഒറ്റപ്പെടുത്തുകയെന്നതായിരുന്നു പാക്ക് തന്ത്രം. ഇതിലൂടെ പാക്കിസ്ഥാന്റെ യുദ്ധതന്ത്രത്തിന് അതേ നാണയത്തില്‍ തന്നെ ഇന്ത്യ മറുപടി നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button