Latest NewsIndia

രാഖി വധക്കേസ് : ഒന്നാം പ്രതി അഖിൽ പിടിയിൽ

തിരുവനന്തപുരം: അമ്പൂരിയിൽ രാഖിയെന്ന യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയും സൈനികനുമായ അഖിൽ പിടിയിൽ. ന്യൂ ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തെത്തിയ അഖിലിനെ വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ വരുന്നുണ്ടെന്ന് വിവരം കിട്ടിയയുടൻ പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

നേരത്തെ പിടിയിലായ രണ്ടാം പ്രതിയും സഹോദരനുമായ രാഹുൽ കുറ്റം സമ്മതിക്കുകയും അഖിലിനെതിരെ നിർണായക മൊഴി നൽകുകയും ചെയ്തിരുന്നു. അഖിലാണ് രാഖിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ നിന്നും രാഖിയെ കാറിൽ കയറ്റി.അഖിലായിരുന്നു ആദ്യം വാഹനം ഓടിച്ചത്. യാത്രക്കിടെ വിവാഹത്തെ ചൊല്ലി വാക്ക് തർക്കമുണ്ടായി. ശേഷം അഖിൽ പിൻസീറ്റിലേക്ക് മാറി രാഖിയുടെ കഴുത്ത് ഞെരിച്ചു. വീട്ടിലെത്തി കയർ കഴുത്തിൽ കുരുക്കി താൻ മരണം ഉറപ്പാക്കിയെന്നും വസ്ത്രങ്ങളും ഫോണും പല സ്ഥലങ്ങളിലായി ഉപേക്ഷിച്ചെന്നും രാഹുൽ നൽകിയ മൊഴിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button