Latest NewsKerala

രാഖി വധക്കേസ് ; അഖിലിനെതിരെ നിർണായക മൊഴിയുമായി സഹോദരൻ

തിരുവനനന്തപുരം : അമ്പൂരിൽ രാഖിയെന്ന യുവതിയെ കൊന്നു കുഴിച്ച് മൂടിയ കേസിൽ ഒന്നാം പ്രതിയും രാഖിയുടെ കാമുകനുമായിരുന്ന സൈനികനായ അഖിലിനെതിരെ നിർണായക മൊഴിയുമായി രണ്ടാം പ്രതിയും സഹോദരനുമായ രാഹുൽ. അഖിലാണ് രാഖിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ നിന്നും രാഖിയെ കാറിൽ കയറ്റി.അഖിലായിരുന്നു ആദ്യം വാഹനം ഓടിച്ചത്. യാത്രക്കിടെ വിവാഹത്തെ ചൊല്ലി വാക്ക് തർക്കമുണ്ടായി. ശേഷം അഖിൽ പിൻസീറ്റിലേക്ക് മാറി രാഖിയുടെ കഴുത്ത് ഞെരിച്ചു. വീട്ടിലെത്തി കയർ കഴുത്തിൽ കുരുക്കി താൻ മരണം ഉറപ്പാക്കിയെന്നും വസ്ത്രങ്ങളും ഫോണും പല സ്ഥലങ്ങളിലായി ഉപേക്ഷിച്ചെന്നും രാഹുൽ നൽകിയ മൊഴിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button