KeralaLatest News

മനുഷ്യനും ജീവജാലങ്ങള്‍ക്കും ഭീഷണി; കോളെജിന് സമീപത്തെ ടവറിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ രംഗത്ത്

തിരുവനന്തപുരം : റേഡിയേഷന്‍ ഭീതി ചൂണ്ടിക്കാട്ടി മൊബൈല്‍ ടവറിനെതിരെ എസ്.എഫ്.ഐ രംഗത്ത്. തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ എന്‍ജിനിയറിങ് കോളേജിന് സമീപത്തെ മൊബൈല്‍ ടവറിനെതിരെയാണ് കോളെജിലെ എസ്.എഫ്.ഐ യൂണിറ്റ് രംഗത്തുവന്നത്. കോളെജ് ക്യാമ്പസിന് സമീപത്തെ ഭാരതി എയര്‍ടെല്‍ നെറ്റ്വര്‍ക്കിന്റെ ടവര്‍ അതി തീവ്ര റേഡിയേഷന്‍ പുറത്തുവിടുന്നതാണെന്നും ഇത് ക്യാമ്പസിനെ മൊത്തം നശിപ്പിയ്ക്കാന്‍ പ്രാപ്തിയുണ്ടെന്നും എസ്.എഫ്.ഐ കോളെജ് യൂണിറ്റ് ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിക്കുന്നു.വിദഗ്ദസമിതി കാര്യങ്ങള്‍ വിശദമായി പഠിക്കണമെന്നും വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിച്ചില്ലെങ്കില്‍ ക്ലാസുകള്‍ അടച്ചുള്ള പ്രതിരോധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും എസ്.എഫ്.ഐ കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

എസ്.എഫ്.ഐയുടെ ഫേസ്ബുക്ക് കുറിപ്പ്

വിദ്യാര്‍ത്ഥികള്‍ പരിശീലന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന നമ്മുടെ ക്യാമ്പസിന്റെ ക്രിക്കറ്റ് നെറ്റ്‌സിന് സമീപമായി ഭാരതി എയര്‍ടെല്‍ നെറ്റ്വര്‍ക്കിന്റെ ഒരു ടവര്‍ കഴിഞ്ഞ ദിവസം ശ്രദ്ധയില്‍ പെട്ടിരുന്നു. ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിന്റെ സര്‍വെയില്‍ ഏറ്റവും അധികം റേഡിയേഷന്‍ പുറപ്പെടുവിക്കുന്ന നെറ്റ് വര്‍ക്ക് എന്ന് പേര് കേട്ട ഭാരതീയ എയര്‍ടെല്‍ നെറ്റ് വര്‍ക്ക് എസ്‌സിടിയുടെ മണ്ണില്‍ സ്ഥാപിക്കുന്നത് വളരെയധികം ഭീതിയോടെയാണ് എസ്എഫ്‌ഐ നോക്കി കാണുന്നത്. നിലവിലെ തര്‍ക്ക ഭൂമിയില്‍ ആണ് ടവര്‍ സ്ഥാപിച്ചിരിക്കുന്നത് എങ്കിലും ഇതിലെ ഹൈ റേഡിയോ വേവ് അല്ലെങ്കില്‍ മൈക്രോ വേവിന് നമ്മുടെ ക്യാമ്പസിനെ മൊത്തം നശിപ്പിയ്ക്കാന്‍ പോന്ന പ്രാപ്തി ഉണ്ടോ എന്നതില്‍ എസ്എഫ്‌ഐ എസ്‌സിടി

യൂണിറ്റി ആശങ്കയോടെ ആണ് കാണുന്നത്. ഇത്തരത്തില്‍ ടവര്‍ പ്രവര്‍ത്തനം ആരംഭിച്ചാല്‍ 2000-ല്‍ അധികം വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ഓരോ ജീവ-ജന്തുജാലകങ്ങളേയും ആരോഗ്യപരമായി ഇത് വളരെ മോശമായ രീതിയില്‍ ബാധിക്കും. വിദ്യാര്‍ത്ഥികളുടെ സംരക്ഷണം പ്രിന്‍സിപ്പാളിന്റെയും കോളേജിന്റെയും കടമയായിരിക്കവെ വിദഗ്ത സമിതിയെ നിയമിച്ച് ഇതിലെ ശാസ്ത്രീയ വശങ്ങള്‍ പഠിച്ച് ക്യാമ്പസിന് വിപത്താണെങ്കില്‍ ഇത് തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് എസ്എഫ്‌ഐ എസ്‌സിടി യൂണിറ്റ് ശക്തമായി പ്രിന്‍സിപ്പാളിനോട് ആവശ്യപ്പെട്ടു. എസ്‌സിടി എന്ന നമ്മുടെ സ്വര്‍ഗ്ഗത്തെ നശിപ്പിക്കുന്ന ഏത് തീരുമാനത്തെയും എസ്എഫ്‌ഐ ശക്തമായി എതിര്‍ക്കുന്നതാണ്.

ഓഗസ്റ്റ് 5 റെഗുലര്‍ ക്ലാസുകള്‍ തുടങ്ങാന്‍ ഇരിക്കുന്ന സാഹചര്യത്തില്‍ ഈ പ്രതിസന്ധിയെ മറികടക്കാന്‍ കോളേജ് അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടികളും സ്വീകരിച്ചില്ലെങ്കില്‍ ക്ലാസുകള്‍ തുടങ്ങുന്ന ദിവസം ക്യാമ്പസിലെ മുഴുവന്‍ ക്ലാസുകളും അടച്ചിട്ട് എസ്എഫ്‌ഐ എസ്‌സിടി യൂണിറ്റ് വിദ്യാര്‍ത്ഥി പ്രതിരോധം തീര്‍ക്കുമെന്നും, ഈ പ്രതികൂല സാഹചര്യം തരണം ചെയ്യാന്‍ കോളേജ് അധിക്യതര്‍ക്ക് കഴിയാത്തപക്ഷം വിദ്യാര്‍ത്ഥികളുടെ സംരക്ഷണം ഉറപ്പു വരുത്തി ക്യാമ്പസ് അനശ്ചിതകാലത്തേയ്ക്ക് അടച്ചിടുന്ന രീതിയിലുള്ള പ്രക്ഷോഭ പരിപാടിയുമായി എസ്എഫ്‌ഐ എസ്‌സിടി യൂണിറ്റ്മുന്‍പോട്ട് പോകുമെന്നും അറിയിച്ചു.

https://www.facebook.com/SfiSctUnit/posts/2571730129533348

 

അതെ സമയം എസ്.എഫ്.ഐയുടെ ഫേസ്ബുക്ക് കുറിപ്പിനെതിരെ വ്യാപകമായ വിമര്‍ശനവും സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ ടവറില്‍ നിന്നും റേഡിയേഷന്‍ വരുന്ന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു എന്ന് ഇത് വരെ ശാസ്ത്രീയമായി കണ്ടെത്താത്ത സാഹചര്യത്തില്‍ റേഡിയേഷന്‍ ഭീതി പറഞ്ഞ് മൊബൈല്‍ ടവറിനെതിരെ രംഗത്തുവരുന്നത് അപഹാസ്യമാണെന്ന് നിരവധി പേര്‍ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button