Latest NewsIndiaSports

ഹിന്ദുവാണെന്ന് ഷൂട്ടിങ് താരത്തെ പറഞ്ഞ് വിശ്വസിപ്പിച്ചു, ഒടുവിൽ വിവാഹം; സിബിഐ കോടതി കുറ്റം ചുമത്തി

ന്യൂഡൽഹി: ഹിന്ദുവാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ദേശീയ ഷൂട്ടിങ് താരത്തെ വിവാഹം ചെയ്ത യുവാവിനെതിരെ സിബിഐ കോടതി കുറ്റം ചുമത്തി. റാഖിബുള്‍ ഹസന്‍ എന്ന യുവാവിനെതിരെയാണ് കോടതിയുടെ നടപടി.

താര സഹദേവ് എന്ന ഷൂട്ടിങ് താരത്തെയാണ് യുവാവ് ഹിന്ദുവെന്ന് തെറ്റിധരിപ്പിച്ച് വിവാഹം ചെയ്തത്. ഇയാള്‍ താരയെ വിവാഹം ചെയ്തത് രഞ്ജിത് കോലിയെന്ന പേരിലാണ്. സംഭവം അറിഞ്ഞ താര വിവാഹ മോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും റാഖിബുള്‍ ഹസനെതിരെ നടപടിയാവശ്യപ്പെടുകയുമായിരുന്നു.

ആള്‍ മാറാട്ടത്തിന് സഹായിച്ച യുവാവിന്‍റെ മാതാവ് കൗശല്‍ റാണി, മുന്‍ ജഡ്ജി പങ്കജ് ശ്രിവാസ്തവ്, ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഗായ രാജേഷ് പ്രസാദ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. തന്നെ മതം മാറ്റാനായി റാഖിബുള്‍ ശ്രമിച്ചിരുന്നെന്നും താര സഹദേവ് കോടതിയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button