Latest NewsUAE

യു.എ.ഇയില്‍ യുവാവിന് വധശിക്ഷ

അല്‍-ഐന്‍•2017 ല്‍ അല്‍-ഐനിലെ മോസ്കിനുള്ളില്‍ വച്ച് ഒരാളെ വെടിവെച്ച് കൊലപ്പെടുത്തിയയാള്‍ക്ക് വധശിക്ഷ. മുന്‍കൂട്ടി ആലോചിച്ചു നടപ്പിലാക്കിയ കൊലപാതകം ഉള്‍പ്പടെയുള്ള കേസുകളില്‍ 30 കാരനായ ജി.സി.സി സ്വദേശിയായ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി, നേരത്തെ കീഴ്ക്കോടതികള്‍ വിധിച്ച വിധികള്‍ അബുദാബി കസേഷന്‍ കോടതിയും ശരിവയ്ക്കുകയായിരുന്നു.

2017 മാര്‍ച്ചിലാണ് അല്‍-ഐന്‍ നഗരത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. വീടിന് സമീപത്തെ മോസ്കിനുള്ളില്‍ ഇരിക്കുകയായിരുന്ന ഇരയെ പ്രതി നിരവധി തവണ നിറയൊഴിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിന് ശേഷം ഓടിപ്പോയ പ്രതി അല്‍-ഐന്‍ നഗരത്തിലെ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

നേരത്തെ അല്‍-ഐന്‍ ക്രിമിനല്‍ കോടതിയും അപ്പീല്‍ കോടതിയും പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button