Latest NewsIndia

മോദി ഇടപെട്ടു; മുത്തലാഖ് നിരോധന ബിൽ രാജ്യസഭയില്‍ പാസ്സാക്കാനുള്ള നീക്കത്തിന് പിന്തുണ

മുത്തലാഖ് ബിൽ രാജ്യസഭയിൽ പാസാക്കാനായാൽ ബിജെപിക്ക് അത് വലിയ രാഷ്ട്രീയ വിജയമാകും.

ന്യൂഡൽഹി: മുത്തലാഖ് നിരോധന ബിൽ രാജ്യസഭയില്‍ പാസ്സാക്കാനുള്ള നീക്കത്തിന് നിർണായക പിന്തുണ. ഈ വിഷയത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി നേരിട്ടിടപെട്ടന്നാണ് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്‌. മുത്തലാഖ് ബിൽ രാജ്യസഭയിൽ പാസാക്കാനായാൽ ബിജെപിക്ക് അത് വലിയ രാഷ്ട്രീയ വിജയമാകും.

ഏഴ് അംഗങ്ങൾ ഉള്ള ബിജു ജനതാദൾ ബില്ലിന് അനുകൂലമായി വോട്ടു ചെയ്യാൻ തീരുമാനിച്ചു. അണ്ണാഡിഎംകെയും കേന്ദ്രത്തിന് അനുകൂലമായി വോട്ടു രേഖപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം. 303 പേർ അനുകൂലിച്ചു. 12 പേരുള്ള ബിജു ജനതാദളും അനുകൂല നിലപാടെടുത്തു. അണ്ണാ ഡിഎംകെയുടെ ഏക അംഗവും പിന്താങ്ങി. മുത്തലാഖ് നിരോധന ബില്ലിനെതിരെ ലോക്സഭയിൽ വോട്ട് ചെയ്തത് ആകെ ഏട്ടു പേരാണ്. മുസ്ലിം ലീഗും, സിപിഎമ്മും, നാഷണണൽ കോൺഫറൻസും അസദുദ്ദീൻ ഒവൈസിയുടെ എംഎഐഎമ്മും ബില്ലിനെ എതിര്‍ത്തു.

മുന്‍പ് രണ്ട് തവണ ബിൽ രാജ്യസഭയിൽ പാസ്സാക്കാനുളള നീക്കം പ്രതിപക്ഷം ചെറുത്തു തോല്പിച്ചിരുന്നു. എന്നാൽ ഇപ്രാവശ്യം രാജ്യസഭയിലും ബില്ലിനെ അനുകൂലിക്കാൻ ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്ക് എംപിമാർക്ക് നിർദ്ദേശം നല്‍കി. ഈ സാഹചര്യത്തിൽ ബിജെഡിയുടെ പിന്തുണ മുത്തലാഖ് ബിൽ പാസ്സാക്കാൻ സർക്കാരിനെ സഹായിച്ചേക്കും. യുഎപിഎ നിയമഭേദഗതിക്കും സർക്കാർ പ്രാദേശിക പാർട്ടികളുടെ പിന്തുണ തേടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button