Latest NewsEntertainment

ജയിംസ്‌ബോണ്ടിന് മാത്രമല്ല ഈ ‘അത്ഭുത കാര്‍’ ഇനി നിങ്ങള്‍ക്കും സ്വന്തമാക്കാന്‍ അവസരം

അത്യാധുനിക സാങ്കേതിക വിദ്യയില്‍ ജയിംസ് ബോണ്ടിനായി പ്രത്യേകം അവതരിപ്പിച്ച ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബി 5 കാര്‍ ലേലത്തിന് വെക്കുന്നു. ബുള്ളറ്റ് പ്രൂഫ് ഷീല്‍ഡ്, മെഷീന്‍ ഗണ്‍ തുടങ്ങിയവയുള്ള കാര്‍ ആഗസ്റ്റിലാണ് ലേലത്തിന് വെക്കുന്നത്. നാല്‍പത് ലക്ഷം മുതല്‍ അറുപത് ലക്ഷം രൂപ വരെയാണ് ലേലത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. കാലിഫോര്‍ണിയയിലെ മൊന്റേരിയില്‍ അടുത്തമാസം 15നാണ് ലേലം. ജെയിംസ് ബോണ്ട് ചിത്രങ്ങളായ ഗോള്‍ഡ് ഫിംഗറിലും തണ്ടര്‍ ബോളിലും ഈ കാര്‍ ആയിരുന്നു ബോണ്ടിന്റെ സന്തതസഹചാരി.

car 2

ശത്രുക്കളെ നേരിടാന്‍ ജെയിംസ് ബോണ്ടിന് കൂട്ടായിരുന്ന ഈ കാര്‍ ഇനി ആര്‍ക്കും സ്വന്തമാക്കാം. എത്ര വലിയ വെടിവെപ്പിനെയും നേരിടാന്‍ സാധിക്കുന്ന ബുള്ളറ്റ് പ്രൂഫ് ഷീല്‍ഡും ഗ്ലാസും, ഹെഡ്ലൈറ്റിനുള്ളില്‍ പോയന്റ് ത്രീ സീറോ കാലിബര്‍ മെഷീന്‍ ഗണ്‍, ഗിയറിനുള്ളില്‍ സീറ്റ് ഉയര്‍ത്താന്‍ കഴിയുന്ന സ്വിച്ച്, ഡാഷ് ബോര്‍ഡില്‍ ഫോണ്‍ അങ്ങനെ നിരവധി സവിശേഷതകളുമായി കാലത്തിന് മുന്‍പേ സഞ്ചരിച്ചതാണീ കാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button