Latest NewsKerala

വായ്പാ തിരിച്ചടവായി ശമ്പളത്തില്‍ നിന്നും പിടിച്ച ലക്ഷങ്ങള്‍ വകമാറ്റി ചെലവഴിച്ചു; ജീവിതം പ്രതിസന്ധിയിലാക്കി കെഎസ്ആര്‍ടിസിയുടെ ക്രൂരത

തിരുവനന്തപുരം : നഷ്ടത്തിന്റ പേരുപറഞ്ഞ് തൊഴിലാളികളോട് കെ.എസ്.ആര്‍.ടി.സി കാണിക്കുന്നത് കൊടുംക്രൂരതയാണ്. വായ്പ തിരിച്ചടവിനത്തില്‍ ശമ്പളത്തില്‍ നിന്ന് പിടിച്ച നാലരലക്ഷത്തോളം രൂപ ബാങ്കിലടയ്ക്കാതെ കെ.എസ്.ആര്‍.ടി.സി വകമാറ്റിയപ്പോള്‍ ബാങ്കുകളുടെ ജപ്തി നടപടികള്‍ക്ക് മുന്നില്‍ നിസഹായനായി നില്‍ക്കുകയാണ് കരമന സ്വദേശി രവികുമാര്‍. ചാര്‍ജ്മാനായി വിരമിച്ചതിന്റ ആനൂകൂല്യം പോലും ഇതിന്റ പേരില്‍ നിഷേധിക്കപ്പെട്ടു.

രവികുമാറിന്റെ പക്കല്‍ നിന്ന് പിടിച്ചത് നാലരലക്ഷത്തോളം രൂപയാണ്. എന്നാല്‍ ബാങ്കിലെത്തിയത് 20000 മാത്രമാണ്. റിട്ടേയര്‍ഡ്‌മെന്റിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ബാങ്കില്‍ താന്‍ ഇതുവരെ അടച്ച പണം എത്തിയില്ലെന്ന് രവികുമാര്‍ അറിയുന്നത്. അതേസമയം രവികുമാറിന്റെ ദുരിതത്തിന് കാരണക്കാര്‍ കെഎസ്ആര്‍ടിസി മാത്രമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു. പ്രശ്‌നം നാളെത്തന്നെ കെഎസ്ആര്‍ടിസി എംഡിയുടെ ശ്രദ്ധയില്‍പ്പെടുത്തും. ജീവനക്കാരുടെ വായ്പാതിരിച്ചടവ് ബാങ്കിന് കൈമാറാത്തത് ഗുരുതരവീഴ്ചയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button