Latest NewsIndia

‘മിസൈൽ മാനെ’ക്കുറിച്ചുള്ള ദീപ്തസ്മരണകൾ പുതുക്കി റെഡ്ഡി; ആധുനിക മിസൈൽ നിർമിക്കാൻ ഒരുങ്ങി ഇന്ത്യ

ന്യൂഡൽഹി: മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം മരിക്കുന്നതിന് ഒരു മാസം മുൻപ് വീണ്ടും ഉപയോഗിക്കാവുന്ന മിസൈൽ വികസിപ്പിക്കാനുള്ള ശ്രമം തുടങ്ങണമെന്ന് പറഞ്ഞിരുന്നതായി ഡിആർഡിഒ ചെയർമാൻ സതീഷ് റെഡ്ഡി പറഞ്ഞു.

കലാമിന്റെ നാലാം ചരമവാർഷികത്തിൽ ‘മിസൈൽ മാനെ’ക്കുറിച്ചുള്ള ദീപ്തസ്മരണകൾ പുതുക്കിയാണു റെഡ്ഡി പഴയ കൂടിക്കാഴ്ചയെക്കുറിച്ചു പറഞ്ഞത്. അന്ന് റെഡ്ഡി പ്രതിരോധമന്ത്രിയുടെ ഉപദേശകനായിരുന്നു. ഈ പദ്ധതിയിൽ പങ്കാളിയാകണമെന്നു കലാമിനു താൽപര്യമുണ്ടായിരുന്നെങ്കിലും അനാരോഗ്യം മൂലം വിട്ടുനി‍ൽക്കേണ്ടിവന്നു.

ഒരിക്കൽ വിക്ഷേപിച്ചാൽ അല്ലെങ്കിൽ ആക്രമണം നടത്തിയാൽ പിന്നീട് ഉപയോഗിക്കാൻ കഴിയാത്ത മിസൈലുകളാണ് മിക്കതും. എന്നാൽ ബഹിരാകാശ രംഗത്ത് വീണ്ടും ഉപയോഗിക്കാവുന്ന റോക്കറ്റ് പരീക്ഷണങ്ങൾ വിജയിച്ചു കഴിഞ്ഞു. അമേരിക്കയും ഇന്ത്യയും ഈ പരീക്ഷണത്തിൽ വിജയിക്കുകയും ചെയ്തു. എന്നാൽ പ്രതിരോധ മേഖലയിൽ വീണ്ടും ഉപയോഗിക്കാവുന്ന മിസൈൽ പരീക്ഷണങ്ങൾ കുറവാണ്. എന്നാൽ ഇത്തരമൊരു പരീക്ഷണവുമായി മുന്നോട്ടുപോകുകയാണ് ഇന്ത്യൻ ശാസ്ത്രജ്ഞർ.

2012ൽ ഡിആർഡിഒ ചെയർമാൻ ആയിരുന്ന വി.കെ. സാരസ്വത്, പുനരുപയോഗ ശേഷിയുള്ള മിസൈൽ വികസിപ്പിക്കുന്നതിനെപ്പറ്റി ആലോചനയുണ്ടെന്നു പ്രഖ്യാപിച്ചിരുന്നു. ഐഎസ്ആർഒ ഇത്തരം മിസൈലുകൾക്കായുള്ള പ്രാരംഭപദ്ധതികൾക്കു തുടക്കമിടുകയും ചെയ്തിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button