KeralaLatest News

ഓർത്തഡോക്സ്–യാക്കോബായ തർക്കം; കായംകുളം കട്ടച്ചിറപള്ളിക്ക് മുന്നിൽ വീണ്ടും സംഘർഷം

ആലപ്പുഴ: ഓർത്തഡോക്സ്–യാക്കോബായ വിഭാഗങ്ങൾ തമ്മിൽ കായംകുളം കട്ടച്ചിറപള്ളിക്ക് മുന്നിൽ ഇന്നും സംഘർഷം. കുർബാന നടക്കുന്നതിനിടെ രാവിലെയായിരുന്നു സംഘർഷം ഉണ്ടായത്. കുർബാനയ്ക്കെത്തിയ ഓർത്തഡോക്സ് വിഭാഗക്കാരിൽ ഇടവകയ്ക്ക് പുറത്ത് നിന്നുള്ളവർ പങ്കെടുത്തതാണ് തർക്കത്തിന് കാരണമായത്.

അതേ സമയം കഴിഞ്ഞ ദിവസം മരിച്ച കട്ടച്ചിറ മൂന്നാം കുറ്റി സ്വദേശി കുഞ്ഞുമോൾ മത്തായിയുടെ സംസ്കാരം കനത്ത പോലീസ് സുരക്ഷയിൽ പള്ളി സെമിത്തേരിയിൽ നടന്നു.രാവിലെ കുർബാനയ്ക്കായി പള്ളിയിലെത്തിയ ഓർത്തഡോക്സ് സഭാവിശ്വാസികളിൽ ഇടവകക്കാരല്ലാത്തവർ ഉണ്ടെന്ന ആരോപണവുമായി യാക്കോബായ സഭാ വിശ്വാസികൾ എത്തിയതോടെയാണ് ഇരുവിഭാഗങ്ങളും തമ്മിൽ ഉന്തും തള്ളും നടന്നത്. തുടർന്ന് സ്ഥലത്ത് ക്യാമ്പ് ചെയുന്ന പോലീസെത്തി ഇരുകൂട്ടരേയും മാറ്റുകയായിരുന്നു. യാക്കോബായ സഭാവിശ്വാസികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പള്ളിയിൽ പ്രവേശിച്ചവരുടെ ലിസ്റ്റ് പരിശോധിച്ച് ഇടവകക്കാരല്ലാത്തവരെ പോലീസ് പുറത്താക്കി.

ഇതിനിടെ പ്രാർത്ഥന ചടങ്ങുകൾക്കെത്തുന്ന വിശ്വാസികളെ തടയാൻ വ്യവസ്ഥയില്ലെന്നിരിക്കെ, യാക്കോബക്കാരായ വിശ്വാസികളെ തടഞ്ഞ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യാക്കോബായ വിശ്വാസികൾ പ്രതിഷേധന്തലിൽ കുർബാന ചടങ്ങുകൾ നടത്തി.

അതേസമയം സംഘർഷ സാദ്ധ്യതകൾക്കിടെ കനത്ത പോലീസ് സുരക്ഷയിൽ ഓർത്തഡോക്സ് വിഭാഗത്തിന്റെ ശവസംസ്ക്കാര ചടങ്ങുകൾ പള്ളിയിൽ നടന്നു. കഴിഞ്ഞ ദിവസം മരിച്ച മൂന്നാംകുറ്റി കട്ടച്ചിറ താച്ചയിൽ കിഴക്കതിൽ കുഞ്ഞുമോൾ മത്തായിയുടെ സംസ്കാര ചടങ്ങുകളാണ് ഇന്ന് നടന്നത്. കട്ടച്ചിറ പള്ളിയുമായി ബന്ധപ്പെട്ട അവകാശ തർക്കങ്ങൾക്കിടെ ഇന്നലെയാണ് സുപ്രീം കോടതി വിധി നടപ്പിലാക്കി കൊണ്ട് ഓർത്തഡോക്സ് വിഭാഗത്തിന് പള്ളി തുറന്ന് നൽകിയത്. ആ ഘട്ടം മുതൽ തന്നെ പ്രതിഷേധവുമായി പള്ളിക്ക് മുൻപിൽ യാക്കോബായ പ്രവർത്തകരും- ഓർത്തഡോക്സ് വിഭാഗങ്ങളും തമ്പടിച്ചിട്ടുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button