Latest NewsUSAInternational

ഭക്ഷ്യമേളക്കിടെയുണ്ടായ വെടിവയ്പ്പിൽ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

കാലിഫോര്‍ണിയ: ഭക്ഷ്യമേളക്കിടെയുണ്ടായ വെടിവയ്പ്പിൽ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ കാലിഫോര്‍ണിയയിലെ ഗില്‍റോയില്‍ എല്ലാ വര്‍ഷവും നടക്കുന്ന ഗാര്‍ലിക് മേളയില്‍ വച്ചാണ് ആക്രമണമുണ്ടായത്. നിരവധിപേർക്ക് പരിക്കേറ്റു. മൂന്ന് ദിവസം നീളുന്ന മേളയുടെ അവസാന ദിവസമായിരുന്നു സംഭവം. വെടിവെപ്പിനെ തുടര്‍ന്ന് ആളുകള്‍ ചിതറിയോടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച് കഴിഞ്ഞു. അന്വേഷണം നടത്തി വരികയാണെന്നും വെടിവെച്ചയാളെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button