Latest NewsSaudi ArabiaGulf

സൗദിയിലെ ജനവാസ കേന്ദ്രത്തിനു നേരെ വീണ്ടും ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം

റിയാദ് : സൗദിക്ക് നേരെ വീണ്ടും ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം. നജ്‌റാനിലെ ജനവാസ കേന്ദ്രം ലക്ഷ്യം വച്ച് ഹൂതികൾ തൊടുത്തു വിട്ട ഡ്രോൺ അറബ് സഖ്യസേന തകർത്തു. ഇറാൻ പിന്തുണയോടെയാണ് ഹൂതികൾ സാധാരണക്കാർക്കുനേരെ തുടർച്ചയായി ആക്രമണം നടത്തുന്നതെന്നും ഇത് ഭീകരപ്രവർത്തനത്തിന്റെ ശൈലിയാണെന്നും സഖ്യ വക്താവ് കേണൽ തുർക്കി അൽമാലികി അറിയിച്ചു.

സൗദിക്ക് നേരെയുള്ള ഹൂതികളുടെ ഡ്രോൺ ആക്രമണം രൂക്ഷമാവുകയാണ്. സൗദിയിലെ തെക്കൻ പ്രവിശ്യയിലെ ഖമീസ് മുഷൈത്ത് ലക്ഷ്യമാക്കി വ്യാഴാഴ്ച വൈകിട്ടു ഹൂതി വിമതർ തൊടുത്തു വിട്ട മൂന്നാമത് ഡ്രോണും സൗദി സഖ്യ സേന തകർത്തു. ഇറാൻ പിന്തുണയുള്ള ഹൂതികൾ യെമനിലെ സനായിൽ നിന്ന് ജനവാസ കേന്ദ്രത്തിലേക്ക് ഡ്രോണുകൾ തൊടുത്തു വിടുന്നത്തിന്റെ തുടർച്ചയാണിതെന്ന് സഖ്യ സേനാ വാക്താവ് തുർക്കി അൽ മാലികി ആണ് പറഞ്ഞിരുന്നു.

കിങ് ഖാലിദ് സൈനികത്താവളം ലക്ഷ്യമാക്കി വിട്ടതാണെന്ന ഹൂതികളുടെ വാദം തെറ്റാണ്. അത് അവരുടെ നിരാശയിൽ നിന്നുണ്ടായതാണെന്നും രാജ്യാന്തര നിയമങ്ങൾ ലംഘിച്ചു തന്ത്രപ്രധാന സ്ഥലങ്ങളെയും ജനവാസ കേന്ദ്രങ്ങളെയും ലക്ഷ്യമാക്കി ഹൂതികൾ നടത്തുന്ന ആക്രമണങ്ങൾ യുദ്ധക്കുറ്റമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button