Latest NewsBusiness

ഓഹരി വിപണിയിൽ തിരിച്ചടി : വ്യാപാരം നഷ്ടത്തിൽ അവസാനിച്ചു

മുംബൈ : വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ താനെ ഓഹരി വിപണിയിൽ തിരിച്ചടി. വ്യാപാരം നഷ്ടത്തിൽ അവസാനിച്ചു. സെന്‍സെക്‌സ് 196 പോയിന്റ് താഴ്ന്നു 37686ലും നിഫ്റ്റി 95 പോയിന്റ് താഴ്ന്ന് 11,189ലുമാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്.

ഐസിഐസിഐ ബാങ്ക്, ഇന്റസന്‍ഡ് ബാങ്ക്, ഐടിസി, ഇന്‍ഫോസിസ്, എസ്ബിഐ എന്നീ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ ടാറ്റ മോട്ടോര്‍സ്,വേദാന്ത, ബജാജ് ഓട്ടോ, മാരുതി, ഹീറോ മോട്ടോകോപ്, ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, പവര്‍ഗ്രിഡ്, യെസ് ബാങ്ക്, എല്‍റ്റി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ആക്‌സിസ് ബാങ്ക്, ഐടിസി, ഏഷ്യന്‍ പെയിന്റ്‌സ്, റിലയന്‍സ്, ഒഎന്‍ജിസി, ബജാജ് ഫിനാന്‍സ്, ഭാരതി എയര്‍ടെല്‍, ടെക് മഹീന്ദ്ര എന്നീ ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു.

Tags

Related Articles

Post Your Comments


Back to top button
Close
Close