Latest NewsIndia

ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് നടത്തിയിരുന്ന വന്‍ പെണ്‍വാണിഭ സംഘം പിടിയില്‍

സിലിഗുഡി• 6 സ്ത്രീകള്‍ ഉള്‍പ്പടെ 10 പേരടങ്ങിയ പെണ്‍വാണിഭ സംഘത്തെ അറസ്റ്റ് ചെയ്തതായി സിലിഗുഡി പോലീസ്. ശനിയാഴ്ച രാത്രി നഗരത്തിലെ ഹക്കിംപര പ്രദേശത്തെ ഫ്ലാറ്റില്‍ നടത്തിയ റെയ്ഡിലാണ് സംഘം വലയിലായാതെന്നും പോലീസ് വ്യക്തമാക്കി.

സബിത്രി ഘോഷ് എന്നൊരു സ്ത്രീയും ഇവരുടെ ഭര്‍ത്താവ് ശോംഭു ഘോഷും ചേര്‍ന്നാണ് സെക്സ് റാക്കറ്റ് നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. സംഘത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലേറെയായി. സിലിഗുഡിയില്‍ നിന്നും ബീഹാറില്‍ നിന്നുമുള്ളവരാണ് പിടിയിലായവര്‍.

66,000 രൂപയും സ്ത്രീകളുടെ നഗ്ന ചിത്രങ്ങളും പോലീസ് ഫ്ലാറ്റില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

അറസ്റ്റിലായവരെ ഞായറാഴ്ച കോടതിയില്‍ ഹാജരാക്കി. സബിത്രി ഘോഷിനെയും ഭര്‍ത്താവിനെയും കോടതി അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. അറസ്റ്റിലായ മറ്റു എട്ടുപേരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button