KeralaLatest News

ഒരു വ്യക്തി കസേരയിൽ കയറി ഇരുന്നാൽ സർക്കാരാവില്ല; മുഖ്യമന്ത്രിയെ വിമർശിച്ച് ജേക്കബ് തോമസ്

കൊച്ചി: ഒരു വ്യക്തി കസേരയിൽ കയറി ഇരുന്നിട്ട് ഞാനാണ് സർക്കാർ എന്ന് പറഞ്ഞാൽ സർക്കാരാവില്ല. ജനങ്ങളാണ് യഥാർത്ഥ സർക്കാരെന്നും ജേക്കബ് തോമസ് പറഞ്ഞു. ജേക്കബ് തോമസിനെ തിരിച്ചെടുക്കണമെന്ന് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടതിന് പിന്നാലെയാണ് മുഖ്യ മന്ത്രി പിണറായി വിജയനെ വിമർശിച്ചുകൊണ്ടുള്ള ജേക്കബ് തോമസിന്റെ പ്രതികരണം.

അഴിമതിക്കെതിരെയുള്ള ഏറ്റവും ഫലപ്രദമായ മാർഗം അകത്തുള്ളവർ തന്നെ പുറത്തുപറയുക എന്നതാണ്. നീതിന്യായ വ്യവസ്ഥ സുദൃഢമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിധി ജനങ്ങളുടെ വിജയമാണ്. രാഷ്ട്രീയ പ്രവര്‍ത്തകനാകാനാണോ തീരുമാനമെന്ന ചോദ്യത്തിന് രാഷ്ട്രീയം അനിവാര്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തുടര്‍ച്ചയായുള്ള സസ്പെന്‍ഷന്‍ നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രൈബ്യൂണല്‍ ഉത്തരവ്. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ‌ജേക്കബ് തോമസ്. പൊലീസിൽ ഒഴിവില്ലെങ്കിൽ തത്തുല്യമായ തസ്തികയിൽ മറ്റ് വകുപ്പുകളില്‍ നിയമനം നല്‍കണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. അഴിമതിക്കെതിരെയുള്ള ശബ്ദം കേരളത്തിൽ നിലച്ചിട്ടില്ലെന്നതാണ് വിധിയിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും ജേക്കബ് തോമസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button