ThrissurNattuvarthaLatest NewsKeralaNews

കർഷകനെ സഹായിക്കാത്തവർക്ക് അടുത്ത തെരഞ്ഞെടുപ്പിൽ വോട്ടില്ല: രൂക്ഷവിമർശനവുമായി താമരശ്ശേരി ബിഷപ്പ്

തൃശൂർ: കർഷക വിഷയത്തിൽ രൂക്ഷവിമർശനവുമായി കർഷകനെ സഹായിക്കാത്തവർക്ക് അടുത്ത തെരഞ്ഞെടുപ്പിൽ വോട്ടില്ലെന്ന് താമരശ്ശേരി രൂപത ബിഷപ്പ്​ മാർ റമിജിയോസ് ഇഞ്ചനാനിയിൽ. തിരുവമ്പാടിയിൽ കത്തോലിക്ക കോൺഗ്രസ് സംഘടിപ്പിച്ച അതിജീവനയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകരുടെ മുഖ്യ ശത്രു വനം വകുപ്പാണെന്നും ഔദാര്യമല്ല അവകാശമാണ് കർഷകർ ചോദിക്കുന്നതെന്നും ബിഷപ്പ്​ വ്യക്തമാക്കി.

‘വരുന്ന പാർലമെന്‍റ്, പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളിൽ കർഷകരെ സഹായിക്കാത്തവർക്ക് വോട്ട് ചെയ്യില്ലെന്ന് പറയാനും പ്രവർത്തിക്കാനും സാധിക്കണം. അങ്ങനെ സാധിച്ചാൽ ഭരിക്കുന്ന സർക്കാർ കർഷകന്‍റെ മുമ്പിൽ മുട്ടുകുത്തും. കർഷകന്‍റെ മുമ്പിൽ മുട്ടുകുത്തിച്ച ചരിത്രം നമ്മുക്കുണ്ട്,’ ബിഷപ്പ്​ റമിജിയോസ് ഇഞ്ചനാനിയിൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button