Latest NewsKeralaIndia

ചാവക്കാട് നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; രണ്ട് പേരുടെ നില ഗുരുതരം: ആക്രമിച്ചത് എസ്ഡിപിഐ പ്രവർത്തകരെന്നു കൊണ്ഗ്രെസ്സ്

ബൈക്കുകളിലെത്തിയ അക്രമി സംഘം വടിവാള്‍ കൊണ്ടു ഇവരെ വെട്ടുകയായിരുന്നു എന്നാണ് വിവരം.

തൃശ്ശൂര്‍: ചാവക്കാട് പുന്നയില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. നൗഷാദ്, ബിജേഷ്,നിഷാദ്, സുരേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരില്‍ നൗഷാദിന്റെയും ബിജേഷിന്റെയും നില ഗുരുതരമാണ്.14 പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ബൈക്കുകളിലെത്തിയ അക്രമി സംഘം വടിവാള്‍ കൊണ്ടു ഇവരെ വെട്ടുകയായിരുന്നു എന്നാണ് വിവരം.

എസ്ഡിപിഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആരോപിക്കുന്നു. അതെ സമയം ഇന്നലെ രാത്രി മുസ്‌ലിം ലീഗ് പ്രവർത്തകനെ കണ്ണൂരിൽ വെട്ടിക്കൊന്നിരുന്നു. ആ ആക്രമണത്തിന് പിന്നിലും എസ്ഡിപിഐ എന്നാണ് ആരോപണം. നേരത്തെ എസ്ഡിപിഐ പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ പ്രതിയായിരുന്നു കൊല്ലപ്പെട്ട ആൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button