Latest NewsSex & Relationships

നിങ്ങൾ ‘ഇന്റര്‍നെറ്റ് പോണ്‍’ കാണാറുണ്ടോ? ഈ രോഗം വരാൻ സാധ്യത

ഇന്ന് പോൺ കാണുന്നതിന് യാതൊരു പ്രയാസവുമില്ല. സ്വന്തം മൊബൈല്‍ ഫോണിൽ ആവശ്യാനുസരണം പോൺ കാണാം. ഈ സൗകര്യം സത്യത്തില്‍ ചില ഭീഷണികളും ഉയര്‍ത്തുന്നുണ്ട്. അത്തരത്തിലൊരു ഭീഷണിയെക്കുറിച്ച് സൂചിപ്പിക്കുകയാണ് പുതിയൊരു പഠനം.

നെറ്റില്‍ ‘പോണ്‍’ കാണുന്നവരില്‍ പത്തിലൊരാള്‍ക്ക് എന്ന തോതില്‍ ‘സെക്‌സ് അഡിക്ഷന്‍’ വരാനുള്ള സാധ്യതയുണ്ടെന്നാണ് ഇവരുടെ കണ്ടെത്തല്‍. ഇംഗ്ലണ്ടിലെ ‘യൂണിവേഴ്‌സിറ്റി ഓഫ് ഡെര്‍ബി’യില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകരാണ് പഠനത്തിന് പിന്നില്‍.ലഹരിയില്‍ ഉണ്ടാകുന്ന ‘അഡിക്ഷന്‍’ പോലൊക്കെ തന്നെ ഗുരുതരമാണ് ‘സെക്‌സ് അഡിക്ഷന്‍’ഉം എന്നാണ് പഠനത്തില്‍ പങ്കാളികളായ മനശാസ്ത്ര വിദഗ്ധര്‍ പറയുന്നത്.

‘പോണ്‍’ ഉണ്ടാക്കുന്ന ‘സെക്‌സ് അഡിക്ഷന്‍’ ഇരയാകുന്നവരില്‍ പുരുഷനോടൊപ്പം തന്നെയോ, അല്ലെങ്കില്‍ പുരുഷന്മാരെക്കാള്‍ അധികമോ ആയി സ്ത്രീകളുണ്ടെന്ന വിവരവും പഠനം പങ്കുവയ്ക്കുന്നുണ്ട്. ഇത് നേരത്തേ സൂചിപ്പിച്ചത് പോലെ മാനസികമായ അരക്ഷിതാവസ്ഥയുടെ ഭാഗമാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button