Latest NewsIndia

ബാങ്കിന്റെ മേല്‍ക്കൂര തകര്‍ന്ന് ഒരാള്‍ മരിച്ചു- 25പേര്‍ കുടുങ്ങിക്കിടക്കുന്നു

സോലാപുര്‍: ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ മേല്‍ക്കൂര തകര്‍ന്ന് ഒരാള്‍ മരിച്ചു. 25പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നു. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ സോളാപൂരിലെ ശാഖയിലാണ് സംഭവം. ബുധനാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. കെട്ടിടത്തിനുള്ളില്‍ അകപ്പെട്ടഎട്ടു പേരെ രക്ഷപ്പെടുത്തി സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരൊന്നും അപകട നില തരണം ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അഗിനരക്ഷാ സേനയും പോലീസും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരണ സംഖ്യ കൂടിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരെല്ലാം ബാങ്ക് ഉദ്യോഗസ്ഥരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button