Latest NewsIndia

അയോഗ്യരാക്കിയ വിമതർക്ക് പിന്തുണ പ്രഖ്യാപിച്ച്‌ ബെംഗളൂരുവിലെ പത്തോളം കോര്‍പ്പറേഷന്‍ അംഗങ്ങള്‍ രാജിക്കൊരുങ്ങുന്നു

പാര്‍ട്ടിയിലെ കോര്‍പ്പറേഷന്‍ അംഗങ്ങളായ നിരവധി പേരാണ് തങ്ങളുടെ എംഎല്‍എമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച്‌ രാജി വയ്ക്കാനൊരുങ്ങുന്നത്.

ബെംഗളൂരു: കര്‍ണാടകയില്‍ സ്പീക്കര്‍ രമേശ് കുമാര്‍ അയോഗ്യരാക്കിയ സ്വന്ത്രരടക്കമുള്ള 17 വിമത എംഎല്‍എമാര്‍ക്ക്(13 കോണ്‍ഗ്രസ് എംഎല്‍എമാര്‍, 3 ജെഡി (എസ്) എംഎല്‍എമാര്‍, സ്വതന്ത്രന്‍) പിന്തുണ പ്രഖ്യാപിച്ച്‌ ബെംഗളൂരുവിലെ പത്തോളം കോര്‍പ്പറേഷന്‍ അംഗങ്ങള്‍ രാജിക്കൊരുങ്ങുന്നു.ബൃഹത്ത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) പാര്‍ട്ടിയിലെ കോര്‍പ്പറേഷന്‍ അംഗങ്ങളായ നിരവധി പേരാണ് തങ്ങളുടെ എംഎല്‍എമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച്‌ രാജി വയ്ക്കാനൊരുങ്ങുന്നത്.

ബിബിഎംപി കൗണ്‍സിലില്‍ ഞങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ടെന്ന് ബിജെപി വക്താവ് ശ്രീനാഥ് ശേശാദ്രി പറഞ്ഞു. ഈ കോര്‍പ്പറേറ്റര്‍മാര്‍ രാജിവച്ചാല്‍, അത് കോണ്‍ഗ്രസ് സഖ്യത്തിന് മറ്റൊരു തിരിച്ചടിയാകും. ഇതിനുള്ള അവസരങ്ങള്‍ ഞങ്ങള്‍ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.’എന്തും വരട്ടെ, ഞങ്ങള്‍ ഞങ്ങളുടെ എംഎല്‍എയ്‌ക്കൊപ്പമുണ്ടാകും. ഇതുസംബന്ധിച്ച കാര്യത്തില്‍ വോട്ടര്‍മാരുമായി കൂടിയാലോചിക്കുമെന്നും ഭാവി നടപടികളെ പറ്റി തീരുമാനിച്ച ശേഷം നിങ്ങളെ അറിയിക്കുമെന്നും’ കോര്‍പ്പറേഷന്‍ അംഗങ്ങളിലൊരാളായ ജികെ. വെങ്കിടേഷ് വ്യക്തമാക്കി.

ബിബിഎംപിക്ക് 198 വാര്‍ഡുകളുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി 101 സീറ്റുകളും കോണ്‍ഗ്രസ് 76 സീറ്റുകളും ജെഡിയുവും സ്വതന്ത്രരും യഥാക്രമം 14, ഏഴ് സീറ്റുകളും നേടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button