Latest NewsIndia

കർണ്ണാടകത്തിലെ സഖ്യ തകർച്ച, ബെംഗളൂരു കോര്‍പ്പറേഷന്‍ ഭരണം ബിജെപിയിലേക്ക്

ബെംഗളൂരു: കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ ഭരണം അവസാനിപ്പിച്ച്‌ കര്‍ണാടകത്തില്‍ ബിജെപി അധികാരത്തില്‍ ഏറിയ ശേഷം ഇരു മുന്നണികളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരുന്നു. ജെഡിഎസും കോണ്‍ഗ്രസും സര്‍ക്കാരിനെതിരെ പാലം വലിച്ച എംഎല്‍എമാരെ അയോഗ്യരാക്കിയതോടെ ഏത് നിമിഷവും 17 മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത ഉണ്ട്. ഈ സാഹചര്യത്തിൽ ജെഡിഎസ് കോൺഗ്രസ് സഖ്യം തുടരുന്നില്ലെന്ന സൂചനകളാണ് വന്നിരിക്കുന്നത്. ഈ ഉപതിരഞ്ഞെടുപ്പുകൾക്ക് മുന്‍പ് കര്‍ണാടകത്തില്‍ മറ്റൊരു പോരാട്ടത്തിന് കളമൊരുങ്ങുകയാണ്.

ബെംഗളൂരു കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പാണ് ഇനി ഉറ്റ് നോക്കുന്നത്. സപ്തംബറിലാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത്. സര്‍ക്കാര്‍ താഴെ വീണ പിന്നാലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം തകര്‍ന്നതോടോ ബെംഗളൂരു കോര്‍പ്പറേഷന്‍ ഭരണവും ബിജെപിയുടെ കൈകളിലേക്കെത്തുമെന്നാണ് വിലയിരുത്തൽ.2015 ലാണ് ബെംഗളൂരു കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അധികാരത്തില്‍ വന്നത്. അന്ന് കോണ്‍ഗ്രസായിരുന്നു സംസ്ഥാനം ഭരിക്കുന്നത്.ബെംഗളൂരു കോര്‍പ്പറേഷനില്‍ 198 വാര്‍ഡുകളില്‍ 100 എണ്ണത്തിലും ബിജെപിയായിരുന്നു വിജയിച്ചത്.

എന്നാല്‍ ജനതാദള്‍ എസ്സിന്‍‌റെ പിന്തുണയോടെ കോണ്‍‌ഗ്രസ് ഭരണം പിടിച്ചെടുക്കുകയായിരുന്നു.വാര്‍ഡ് കൗണ്‍സിലര്‍മാര്‍ക്ക് പുറമേ നഗരത്തില്‍ നിന്നുള്ള എംപിമാര്‍, എംഎല്‍എമാര്‍, എംഎല്‍സിമാര്‍ എന്നിവര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അവകാശമുള്ളതാണ് അന്ന് ബിജെപിക്ക് തിരിച്ചടിയായത്.കോണ്‍ഗ്രസ്-ദള്‍ സംഖ്യത്തിന് 129 പേരുടേയും ബിജെപിക്ക് 123 പേരുടേയും പിന്തുണയുണ്ട്. ഇതിനു പുറമേ 7 സ്വതന്ത്രരുടെ പിന്തുണയും കോണ്‍ഗ്രസ് ദള്‍ സഖ്യത്തിനായിരുന്നു.എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ബിജെപിക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

262 അംഗ കൗണ്‍സിലില്‍ അഞ്ച് എംഎല്‍എമാര്‍ അയോഗ്യരാക്കപ്പെട്ടതോടെ കൗണ്‍സിന്‍റെ അംഗബലം 257 ആയി. മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങള്‍ വിജയിക്കാന്‍ ഒരു പാര്‍ട്ടിക്കോ സഖ്യത്തിനോ 129 പേരുടെ പിന്തുണയാണ് വേണ്ടത്. നേരത്തേ കോണ്‍ഗ്രസ്-ജെഡിഎസിനൊപ്പം നിലയുറച്ച 7 സ്വതന്ത്രരും ബിജെപിക്ക് പിന്തുണ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം തുടരുകയാണെങ്കില്‍ കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ നിലവില്‍ സഖ്യത്തിനുള്ളില്‍ മുറുമുറുപ്പ് ശക്തമായതോടെ കാര്യങ്ങള്‍ കൈവിട്ട് പോയെന്ന് മുതിര്‍ന്ന നേതാവായ രാമലിംഗ റെഡ്ഡി പ്രതികരിച്ചു.

മേഖലയിലെ അ‍ഞ്ച് എംഎല്‍എമാര്‍ രാജിവെച്ചതാണ് ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയിരിക്കുന്നത്.രാജിവെച്ച 5 എംഎല്‍എമാരും പ്രബലരാണെന്നതിനാല്‍ തന്നെ ഇവര്‍ പ്രതിനിധീകരിക്കുന്ന നിയമസഭ മണ്ഡലങ്ങളില്‍ നിന്നുള്ള കൗണ്‍സിലര്‍മാര്‍ രാജിവെയ്ക്കുകയോ ബിജെപിയ്ക്ക് ഒപ്പം പോകുകയോ ചെയ്തേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ എംഎല്‍എമാര്‍ക്കൊപ്പമുള്ള 20 കോര്‍പ്പറേഷന്‍ അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button