KeralaLatest NewsIndia

‘നരേന്ദ്ര മോദി നരാധമന്‍ തന്നെ’ പ്രധാനമന്ത്രിക്കെതിരെയുള്ള പരാമർശത്തിൽ ഉറച്ചു നിൽക്കുന്നെന്ന് കമാലുദീന്‍

കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയകൊലപാതങ്ങളെ പറ്റി തങ്ങള്‍ക്ക് അപലപിക്കേണ്ട കാര്യമില്ല.

തിരുവനന്തപുരം: നരേന്ദ്രമോദി നരാധമന്‍ തന്നെയാണെന്ന തന്റെ പ്രസ്താവനയില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണെന്ന് സംവിധായകൻ കമാലുദീൻ. ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്രമോദിയെ കുറിച്ചാണ് താന്‍ ഇക്കാര്യം പറഞ്ഞതെന്നും നേരത്തെ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും എഷ്യാനെറ്റ് ന്യൂസില്‍ നടന്ന നേര്‍ക്കുനേര്‍ ചര്‍ച്ചയിലാണ് ഇദ്ദേഹം വ്യക്തമാക്കിയത്. കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയകൊലപാതങ്ങളെ പറ്റി തങ്ങള്‍ക്ക് അപലപിക്കേണ്ട കാര്യമില്ല.

അതു രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ ചെയ്താല്‍ മതി. അതിന് കേരളത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ട്. അതിനാല്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ പ്രതികരിക്കേണ്ട കാര്യമില്ലെന്നും അതേ സമയം കമൽ വ്യക്തമാക്കി. കേരളത്തില്‍ മധു ഉള്‍പ്പെടെയുള്ളവരെ തല്ലിക്കൊന്നിട്ട് എന്തുകൊണ്ടാണ് സാംസ്‌കാരിക പ്രവര്‍ത്തകര്‍ മിണ്ടാത്തതെന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ കമാലുദീന്‍ തയാറായില്ല.

ജയ്ശ്രീറാം വിളി കൊലവിളിയാണെന്നുള്ള അടൂര്‍ ഗോപാലകൃഷ്ണന്റെ നിലപാടിനെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് ഈ പരാമർശം ഉണ്ടായത്. നേരത്തെ സുരേഷ് ഗോപിയെ അടിമ എന്ന് വിളിച്ചു കൊണ്ട് പ്രധാനമന്ത്രിയെ നരാധമൻ എന്ന് അഭിസംബോധന ചെയ്ത വീഡിയോയ്‌ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button