KeralaLatest News

നാല് പ്രതിപക്ഷ എംഎല്‍എമാർ ബിജെപിയിൽ ചേർന്നു

മുംബൈ: നാല് പ്രതിപക്ഷ എംഎല്‍എമാർ ബിജെപിയിൽ ചേർന്നു. എൻസിപി എംഎൽഎമാരായ ശിവേന്ദ്ര രാജെ ഭോസ്‍ലെ, വൈഭവ് പിച്ചഡ്, സന്ദീപ് നായിക്, കോൺഗ്രസ് എംഎൽഎ കാളിദാസ് കൊളംബ്കർ എന്നിവരാണ് പാർട്ടി മാറിയത്.

ഇവര്‍ക്ക് പുറമേ, എൻസിപിയിലെ മുതിർന്ന നേതാവ് മധുകർ പിച്ചഡ്, മഹിളാ വിഭാഗം അധ്യക്ഷ പദം രാജിവച്ച ചിത്ര വാഗ് എന്നിവരും ബിജെപിയിൽ ചേർന്നു. മുംബൈയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് ഇവർക്ക് പാർട്ടി അംഗത്വം നൽകിയത്. എൻസിപി നേതാവായ ഗണേശ് നായികും 52 നവി മുംബൈ കൗൺസിലർമാരും ഇന്ന് ബിജെപിയിൽ ചേരുമെന്ന് സൂചന ഉണ്ടായിരുന്നുവെങ്കിലും ഇവർ ചടങ്ങിന് എത്തിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button