Latest NewsKeralaIndia

ഇന്ന് കർക്കടക വാവ് ബലി ,പിതൃപുണ്യം തേടി ലക്ഷങ്ങള്‍ ബലിതര്‍പ്പണം നടത്തുന്നു

തിരുവനന്തപുരം: ഇന്ന് കര്‍ക്കടക വാവ്. മരണത്തിലേക്ക് അദൃശ്യരായി മറഞ്ഞുപോയ പൂര്‍വ്വികരുടെ ഓര്‍മ്മ ദിനം. പിതൃപുണ്യത്തിനായി ലക്ഷോപലക്ഷം മലയാളികള്‍ ഇന്ന് പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ബലിതര്‍പ്പണം നടത്തുന്നു. ക്ഷേത്രങ്ങളിലും വിവിധ ബലിത്തറകളിലും പുലര്‍ച്ചെ മുതല്‍ ചടങ്ങുകള്‍ ആരംഭിച്ചിട്ടുണ്ട്. ഈ ദിവസം ബലിയിട്ടാൽ പിതൃക്കളുടെ ആത്മാവിനു മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം.

തലേന്നു വ്രതമെടുത്ത് അമാവാസി ദിവസം കുളിച്ചു ഈറനണിഞ്ഞു മരിച്ച് മണ്മറഞ്ഞുപോയ പിതൃക്കളെ മനസ്സിൽ സങ്കൽപ്പിച്ചു ബലിയിടും. മത്സ്യ, മാംസാദികൾ ഉപേക്ഷിച്ച് ഒരു നേരം മാത്രം അരി ആഹാരം കഴിച്ചാണ് വ്രതമെടുക്കുന്നത്.എള്ളും പൂവും, ഉണക്കലരിയും ഉൾപ്പെടെയുള്ള പൂജാദ്രവ്യങ്ങൾകൊണ്ടാണ് ബലിതർപ്പണം നടത്തുക. കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ ക്ഷേത്രങ്ങളിലും കര്‍ക്കടക വാവ് ദിവസം ബലിതര്‍പ്പണത്തിനുള്ള സൗകര്യം ഒരുക്കുന്നുണ്ട്.ഒരു ദിവസത്തെ വ്രതം നോക്കിയാണ് സാധാരണ ബലിയിടുന്നത്.

ഒരുനേരം മാത്രം അരി ആഹാരം കഴിച്ചുള്ള വ്രതമാണ് മിക്കവരും നോക്കുന്നത്. പ്രഭാതത്തിൽ ബലിയിടുന്നതാണ് ഉത്തമം.തിരുവനന്തപുരത്ത് തിരുവല്ലം പരശുരാമ ക്ഷേത്രം, ശംഖുമുഖം, വര്‍ക്കല പാപനാശം, ശിവഗിരി, ആവാടുതുറ, അരുവിപ്പുറം, അരുവിക്കര, ആലുവ ശിവരാത്രി മണപ്പുറം,വയനാട് തിരുനെല്ലി ക്ഷേത്രം, തിരുനാവായ തുടങ്ങിയ സ്ഥലങ്ങളാണ് കേരളത്തിലെ പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങള്‍.ബലിതര്‍പ്പണ ചടങ്ങുകള്‍ക്കായി എല്ലാ കേന്ദ്രങ്ങളും ഒരുങ്ങിക്കഴിഞ്ഞു.

ബലിതര്‍പ്പണം നടത്താന്‍ പതിനായിരങ്ങള്‍ ആലുവയിലേക്ക് ഒഴുകിത്തുടങ്ങി. ദക്ഷിണകാശിയെന്നറയിപ്പെടുന്ന വയനാട് തിരുനെല്ലിയിലും ഇത്തവണ ബലിതര്‍പ്പണ ചടങ്ങുകള്‍ക്കായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. ദേവസ്വം അധികൃതരും ജില്ലാ ഭരണകൂടവും ഒത്തുചേര്‍ന്നാണ് ക്രമീകരണങ്ങള്‍ നടത്തുന്നത്. പോലീസ് ഫയര്‍ഫോഴ്സ് ആരോഗ്യവകുപ്പ് തുടങ്ങിയവരുടെ 24 മണിക്കൂര്‍ സേവനം ഇതിനായി ലഭ്യമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button