Latest NewsInternational

തെരുവുപൂച്ചകള്‍ക്ക് പാലുകൊടുത്തു; വൃദ്ധയ്ക്ക് ജയില്‍ ശിക്ഷ

ഒഹിയോ: തെരുവുപൂച്ചകള്‍ക്ക് പാലുകൊടുത്തതിന് വൃദ്ധയ്ക്ക് ജയില്‍ ശിക്ഷ ലഭിച്ചു. 79കാരിയായ സെഗുല എന്ന സ്ത്രീയ്ക്കാണ് ജയില്‍ ശിക്ഷ ലഭിച്ചത്. അമേരിക്കയിലാണ് സംഭവം നടന്നത്. 2017 ല്‍ ഭര്‍ത്താവ് മരിച്ചതോടെ ഏകാന്തയായി കഴിഞ്ഞിരുന്ന സെഗുല, അയല്‍വാസികള്‍ ഉപേക്ഷിച്ചു പോയ പൂച്ചക്കുട്ടികളെ എടുത്ത് അവരെ പാലൂട്ടി വളര്‍ത്തുകയായിരുന്നു.

ഒറ്റപ്പെടൽ ഉണ്ടാവാതിരിക്കാനാണ് ഇവർ പൂച്ചയെ സ്നേഹിച്ചത്. അമേരിക്കയിലെ ഒഹിയോ മജിസ്ട്രേറ്റ് ഇത് കുറ്റകരമായ നടപടിയായി കണ്ടെത്തുകയും സെഗുലയ്ക്ക് ജയില്‍ ശിക്ഷ വിധിക്കുകയുമായിരുന്നു.10 ദിവസത്തെ ജയില്‍വാസമാണ് സെഗുലയ്ക്ക് കോടതി വിധിച്ചിരിക്കുന്നത്. ഇത്രയും നന്മ ചെയ്തിട്ട് വളരെ മോശം ആളുകൾക്കൊപ്പം തന്നെ ജയിലിൽ അടച്ചതിൽ വളരെ സങ്കടം തോന്നിയെന്ന് സെഗുല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button