Latest NewsKerala

കേരളത്തിലെ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ത​ക​ര്‍​ക്കാ​ന്‍ എ​സ്ഡി​പി​ഐ ശ്ര​മി​ക്കു​ന്നുവെന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി

തി​രു​വ​ന​ന്ത​പു​രം: കേരളത്തിലെ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ത​ക​ര്‍​ക്കാ​ന്‍ എ​സ്ഡി​പി​ഐ ശ്ര​മി​ക്കു​ന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി.ചാ​വ​ക്കാ​ട് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ നൗ​ഷാ​ദ് വെ​ട്ടേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പ്രതികരിക്കുകയായിരുന്നു. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍ ഒരുമിച്ചുനിന്നുകൊണ്ട് എ​സ്ഡി​പി​ഐ​യെ എതിർക്കണമെന്ന് അദ്ദേഹം പറഞ്ഞു.

വെ​ട്ടേ​റ്റു ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. കോ​ണ്‍​ഗ്ര​സി​ന്‍റെ ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ പു​തു​വീ​ട്ടി​ല്‍ നൗ​ഷാ​ദ് ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് പു​ന്ന സെ​ന്‍റ​റി​ല്‍ വ​ച്ചാ​ണ് നൗ​ഷാ​ദ് ഉ​ള്‍​പ്പെ​ടെ നാ​ലു പേ​ര്‍​ക്ക് വെ​ട്ടേ​റ്റ​ത്. മ​റ്റ് മൂ​ന്നു പേ​രും തൃ​ശൂ​ര്‍ എ​ലൈ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

സംഭവത്തിൽ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍‌ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​ക്ര​മ​ത്തി​ന് പി​ന്നി​ല്‍ എ​സ്.​ഡി.​പി.​ഐ. പ്ര​വ​ര്‍​ത്ത​ക​രാ​ണെ​ന്നാ​ണ് പ്രാ​ദേ​ശി​ക നേ​തൃ​ത്വം അ​റി​യി​ച്ച​ത്. കു​റ്റ​വാ​ളി​ക​ളെ ഉ​ട​ന്‍ പി​ടി​കൂ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags

Post Your Comments


Back to top button
Close
Close