
തിരുവനന്തപുരം : നിയമസഭാ ജീവനക്കാര്‍ക്ക് ഓവര്‍ടൈം അലവന്‍സായി ആകെ 1.18 കോടി രൂപ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ പ്രസുകളില്‍ ഒഴിച്ച് മറ്റു വകുപ്പുകളിലെ ജീവനക്കാര്‍ എത്ര സമയം അധികം ജോലി ചെയ്താലും ഓവര്‍ടൈം അലവന്‍സ് നല്‍കാന്‍ വ്യവസ്ഥ ഇല്ലാത്തപ്പോഴാണ് പ്രത്യേക പരിഗണനയോടെ നിയമസഭാ ജീവനക്കാര്‍ക്കു മേയ് 9 മുതല്‍ ജൂലൈ 4 വരെ ‘അധികജോലി’യെടുത്തെന്ന പേരില്‍ ഇത്രയധികം തുക നല്‍കുന്നത്. ഒരു ദിവസം പരമാവധി 3 ഓവര്‍ടൈം ഡ്യൂട്ടികള്‍ അനുവദിച്ചിട്ടുണ്ട്. സെക്ഷനിലെ മേലധികാരിയാണ് ഓവര്‍ടൈം റജിസ്റ്റര്‍ സെക്രട്ടറിയുടെ ഓഫിസിലേക്ക് അയയ്ക്കുന്നത്. ആദ്യത്തെ ഓവര്‍ടൈം ഷിഫ്റ്റ് പരിശോധിക്കുമെങ്കിലും രണ്ടാമത്തേതും മൂന്നാമത്തേതും പരിശോധിക്കാന്‍ കൃത്യമായ സംവിധാനമില്ല.
104 ഓവര്‍ ടൈം ഡ്യൂട്ടി ചെയ്തിന് ഒരു ഡപ്യൂട്ടി സെക്രട്ടറിക്കു മാത്രം അനുവദിച്ചത് 36,400 രൂപ. ഒരു അണ്ടര്‍ സെക്രട്ടറി 31,850 രൂപയ്ക്കും മറ്റൊരാള്‍ 35700 രൂപയ്ക്കുമുള്ള ബില്‍ നല്‍കി. 33,250 രൂപ ഒരു സെക്ഷന്‍ ഓഫിസര്‍ക്കു നല്‍കാനും ഉത്തരവില്‍ നിര്‍ദേശമുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് ഒരു ഓവര്‍ ടൈം ഡ്യൂട്ടിക്ക് 350 രൂപ വീതമാണു നല്‍കുന്നത്. ക്ലീനിങ് വിഭാഗത്തിലുള്ളവര്‍ക്ക് 315 രൂപയും പാര്‍ട്ടൈം ക്ലീനര്‍മാര്‍ക്ക് 255 രൂപയും നല്‍കും. ഓവര്‍ടൈം അലവന്‍സ് നിര്‍ത്തലാക്കാന്‍ വിഎസ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രി തോമസ് ഐസക് ശ്രമിച്ചെങ്കിലും സംഘടനാ നേതാക്കള്‍ ഇടപെട്ട് അട്ടിമറിക്കുകയായിരുന്നു.
-for-
Post Your Comments