Kerala

കെല്‍പാം ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരനെ മാറ്റി

കെല്‍പാമിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് എസ് സുരേഷ് കുമാറിനേയും മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ആര്‍ വിനയകുമാറിനേയും മാറ്റി. സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരനാണ് എം ഡിയായിരുന്ന ആര്‍ വിനയകുമാര്‍. ചെയര്‍മാനുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്നാണ് നടപടി.

കെല്‍പാം ചെയര്‍മാന്റെ ചുമതല വ്യവസായ വകുപ്പ് ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ആനി ജൂല തോമസ് ഐ എ എസിനും മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല നിലവിലെ കെ-ബിപ് സി ഇ ഒ സൂരജിന് അധിക ചുമതലയായി നല്‍കിയും സര്‍ക്കാര്‍ ഉത്തരവിറക്കി.

അതേസമയം, വിനയകുമാറിനെ മാതൃസ്ഥാപനത്തിലേക്ക് മടക്കി അയയ്ക്കുക മാത്രമാണ് ചെയ്തതെന്നാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം. സമാനമായ സാഹചര്യത്തില്‍ വിനയ കുമാറിനെ കൊല്ലം മീറ്റര്‍ കമ്പനി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും നീക്കിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button