UAEgulf

തീപിടുത്തം; യു എ ഇയിലെ ഫ്ലാറ്റില്‍ നിന്ന് കുട്ടികള്‍ ഉൾപ്പെടെയുള്ളവരെ രക്ഷിച്ചു

അജ്‍മാന്‍: യു എ ഇയിലെ ഫ്ലാറ്റില്‍ ഉണ്ടായ തീ പിടുത്തത്തിൽ നിന്ന് അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേരെ സാഹസികമായി രക്ഷിച്ചു. അല്‍ നുഐമിയയിലാണ് സംഭവം. ഇത് സംബന്ധിച്ചുള്ള സ്ഥിരീകരണം അജമാന്‍ സിവില്‍ ഡിഫന്‍സ് നൽകി.

അപകട സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് നിന്ന് ആളുകളെ മാറ്റിയിരുന്നു. കെട്ടിടത്തില്‍ കുടുങ്ങിപ്പോയ അഞ്ച് കുട്ടികളെയും മൂന്ന് സ്ത്രീകളെയും അധികൃതര്‍ സാഹസികമായി പുറത്തെത്തിച്ചു. അഞ്ച് നിലകളുണ്ടായിരുന്ന ഒരു അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ മൂന്നാം നിലയിലായിരുന്നു തീപിടിച്ചത്. വിവരം ലഭിച്ചയുടന്‍ അഗ്നിശമന സേന സ്ഥലത്തെത്തുകയും ജനങ്ങളെ ഒഴിപ്പിക്കുകയും ചെയ്തെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയല്‍ അബ്‍ദുല്‍ അസീസ് അല്‍ ശംസി പറഞ്ഞു.

കെട്ടിടങ്ങളില്‍ സ്‍മോക് സെന്‍സര്‍, ഫയര്‍ അലാം തുടങ്ങിയവ സ്ഥാപിക്കണം. അടിക്കടിയുണ്ടാകുന്ന തീപിടുത്തങ്ങളെക്കുറിച്ച് ബോധവതകരണം നടത്തുമെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു. വീടുകളിലും മറ്റ് കെട്ടിടങ്ങളിലും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button