Latest NewsInternational

ആറാം നിലയില്‍ നിന്നും മൂന്നുവയസുകാരന്‍ താഴേക്ക്- സെക്യൂരിറ്റിയുടെ അവസരോചിത ഇടപെടല്‍ ഇങ്ങനെ- വീഡിയോ

ആറാം നിലയില്‍ നിന്നും മൂന്നുവയസുകാരന്‍ താഴേക്ക് പതിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. മൂന്ന് വയസുള്ള കുഞ്ഞിനെ ബ്ലാങ്കറ്റ് കൊണ്ട് പിടിച്ച് ഫ്‌ളാറ്റ് നിവാസികള്‍ രക്ഷപ്പെടുത്തുന്നതും വീഡിയോയിലുണ്ട്. ചൈനയിലെ ചോങ്ങ്ക്യുങ്ങ് നഗരത്തിലാണ് സംഭവം. ബാല്‍ക്കണയില്‍ നിന്ന് കുഞ്ഞ് കാല്‍വഴുതി വീഴുകയായിരുന്നു. പിന്നീട് പത്ത് സെക്കന്‍ഡോളം കുഞ്ഞ് ബാല്‍ക്കണിയുടെ പുറത്ത് തൂങ്ങി നിന്നു.

സെക്യൂരിറ്റി ഉടന്‍ തന്നെ കുഞ്ഞിനെ പിടിക്കാനായി ബ്ലാങ്കറ്റ് കൊണ്ടുവന്നു. കുഞ്ഞ് തുങ്ങിനില്‍ക്കുന്നത് കണ്ട് താഴെ നിന്നവര്‍ നിലവിളിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. ബ്ലാങ്കറ്റിലേക്ക് തന്നെ കുഞ്ഞ് വീഴുമോ, സുരക്ഷിതമായി പിടിക്കാനാകുമോയെന്ന ആകാംക്ഷ എല്ലാവര്‍ക്കുമുണ്ടായിരുന്നു.

എന്നാല്‍ കുഞ്ഞിന്റെ പിടിവിട്ട് ആറാം നിലയില്‍ നിന്നും താഴെ ബ്ലാങ്കറ്റിലേക്ക് സുരക്ഷിതനായി വീണു. ഭയന്നുപോയ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാതൊരുവിധത്തിലുള്ള പരിക്കും കുഞ്ഞിന് ഏറ്റിട്ടില്ല. സംഭവത്തിന്റെ വീഡിയോ വൈറലായി.

https://youtu.be/lFr4knxmYD8

shortlink

Related Articles

Post Your Comments

Related Articles


Back to top button