Latest NewsInternational

ഒ​സാ​മ ബി​ന്‍ ലാ​ദ​ന്‍റെ മ​ക​ന്‍ ഹം​സ കൊല്ലപ്പെട്ടെന്ന് അമേരിക്കൻ വൃത്തങ്ങൾ

എ​ന്നാ​ല്‍ കൊ​ല്ല​പ്പെ​ട്ട​തി​ന്‍റെ തി​യ​തി​യോ സ്ഥ​ല​മോ മ​റ്റു വി​വ​ര​ങ്ങ​ളോ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ന്യൂ​യോ​ര്‍​ക്ക്: അ​ല്‍​ക്വ​യ്ദ സ്ഥാ​പ​ക​ന്‍ ഒ​സാ​മ ബി​ന്‍ ലാ​ദ​ന്‍റെ മ​ക​ന്‍ ഹം​സ ബി​ന്‍ ലാ​ദ​ന്‍ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ര്‍​ട്ട്. യു​എ​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ദ്ധ​രി​ച്ചാ​ണ് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ള്‍ വാ​ര്‍​ത്ത റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. ഫെ​ബ്രു​വ​രി​യി​ല്‍ ഹം​സ ബി​ന്‍ ലാ​ദ​ന്‍റെ ത​ല​യ്ക്ക് അ​മേ​രി​ക്ക വി​ല​യി​ട്ടി​രു​ന്നു. അ​ല്‍​ക്വ​യ്ദ നേ​താ​വാ​യ ഹം​സ​യെ​ക്കു​റി​ച്ച്‌ വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്ക് 10 ല​ക്ഷം യു​എ​സ് ഡോ​ള​റാ​ണ് (ഏ​ക​ദേ​ശം 7,08,00,000 രൂ​പ) വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​ത്. പാ​ക്-​അ​ഫ്ഗാ​ന്‍ അ​തി​ര്‍​ത്തി​യി​ല്‍ ഹം​സ ബി​ന്‍ ലാ​ദ​ന്‍ ഉ​ണ്ടെ​ന്നാ​യി​രു​ന്നു ക​ണ​ക്കു​കൂ​ട്ട​ല്‍.

അ​മേ​രി​ക്ക​യ്ക്കും സ​ഖ്യ​ക​ക്ഷി​ക​ള്‍​ക്കും എ​തി​രാ​യി ആ​ക്ര​മ​ണം ന​ട​ത്താ​ന്‍ ആ​ഹ്വാ​നം ചെ​യ്ത് ഹം​സ വീ​ഡി​യോ ഓ​ഡി​യോ ടേ​പ്പു​ക​ള്‍ പു​റ​ത്തു​വി​ട്ടി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ ഹം​സ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നെ​ങ്കി​ലും യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പോ ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് ജോ​ണ്‍ ബോ​ള്‍​ട്ട​നോ ഇ​തി​നോ​ടു പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ല്‍ കൊ​ല്ല​പ്പെ​ട്ട​തി​ന്‍റെ തി​യ​തി​യോ സ്ഥ​ല​മോ മ​റ്റു വി​വ​ര​ങ്ങ​ളോ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. 2011-ല്‍ ​പാ​ക്കി​സ്ഥാ​നി​ലെ അ​ബോ​ട്ടാ​ബാ​ദി​ല്‍ യു​എ​സ് സേ​ന​യാ​ണ് ലാ​ദ​നെ വ​ധി​ക്കു​ന്ന​ത്. ഈ ​സ​മ​യം ഹം​സ ഇ​റാ​നി​ല്‍ വീ​ട്ടു​ത​ട​ങ്ക​ലി​ല്‍ ആ​യി​രു​ന്നെ​ന്നാ​ണു ക​രു​ത​പ്പെ​ടു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button