Latest NewsKeralaIndia

വീട്ടിൽ നിന്ന് റേഷൻ സാധനങ്ങൾ പിടികൂടിയ സംഭവം, സിപിഐ നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

റേഷനരി ശേഖരിച്ച്‌ മുന്തിയ ബ്രാന്‍ഡ് ചാക്കുകളില്‍ നിറച്ച്‌ കടകളിലെത്തിക്കുയായിരുന്നു ഇവിടെ നടന്നു വന്നത്.

കരുനാഗപ്പള്ളി : വീട്ടില്‍നിന്ന്‌ 55 ചാക്ക് റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ പിടികൂടിയ സംഭവത്തില്‍ സി.പി.ഐ. പ്രാദേശിക നേതാവിനെ പാര്‍ട്ടിയില്‍നിന്ന്‌ പുറത്താക്കി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന്‌ നിസാമിനെ പുറത്താക്കിയതായി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സുഗതന്‍ പിള്ള അറിയിച്ചു. സി.പി.ഐ. തഴവ ലോക്കല്‍ കമ്മിറ്റി അംഗം തഴവ കടത്തൂര്‍ തോപ്പില്‍തറ വീട്ടില്‍ നിസാമിനെതിരേയാണ് പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി നടപടി സ്വീകരിച്ചത്. തിങ്കളാഴ്ച രാത്രിയിലാണ് നിസാമിന്റെ വീട്ടില്‍നിന്ന്‌ 53 ചാക്ക് അരിയും രണ്ട് ചാക്ക് ഗോതമ്പും കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്.

കരുനാഗപ്പള്ളി എസ്.ഐ.യുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. അരി കടത്തുന്നതിനായി ഉപയോഗിച്ച മിനിവാനും സമീപത്തുണ്ടായിരുന്ന ബൈക്കും പോലീസ് പിടിച്ചെടുത്തിരുന്നു. കരുനാഗപ്പള്ളി എ.സി.പി.ക്ക്‌ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പോലീസ് എത്തിയപ്പോഴേക്കും സ്ഥലത്തുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടിരുന്നു. റേഷൻ സാധനങ്ങളും ഒരു മാരുതി ഒമിനി കാറും, ബൈക്കും പൊലീസ് കസ്സ്റ്റഡിയിലെടുത്തു. തുടർന്ന് താലൂക്ക് സപ്ലൈ ഓഫീസറുടെ നേത്യത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.പരിശോധനയ്ക്ക് പൊലീസ് എത്തിയതോടെ നിസാം ഓടി രക്ഷപ്പെട്ടിരുന്നു.

റേഷന്‍ കടകളില്‍ നിന്നും വാന്‍തോതില്‍ റേഷനരിയും ഗോതമ്പും കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് നിസാം. നിസാം തഴവ സി.പി.ഐ ലോക്കല്‍ കമ്മിറ്റി അംഗവും ഭാര്യ ഷീജ ഇരുപതാം വാര്‍ഡിലെ സി.പി.ഐയുടെ മുന്‍ വാര്‍ഡ് അംഗവുമാണ്. റേഷന്‍ കടകളില്‍ നിന്നും വന്‍തോതില്‍ ഭക്ഷ്യ ധന്യങ്ങള്‍ കടത്തുന്നതായി പൊലീസിന് രഹാസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. റേഷനരി ശേഖരിച്ച്‌ മുന്തിയ ബ്രാന്‍ഡ് ചാക്കുകളില്‍ നിറച്ച്‌ കടകളിലെത്തിക്കുയായിരുന്നു ഇവിടെ നടന്നു വന്നത്.

വിപണിയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ബ്രാന്റുകളുടെ ചാക്കുകളും നിസാമിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തു. റേഷനരി പിടികൂടിയ സാഹചര്യത്തില്‍ പരിശോധന തുടരുമെന്ന് കരുനാഗപ്പള്ളി പൊലീസ് അറിയിച്ചു. കരുനാഗപ്പള്ളി എസ്.ഐ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

shortlink

Post Your Comments


Back to top button