Latest NewsIndia

​’പണം ന​ല്‍​കു​ന്ന​വ​ര്‍​ക്കു മാ​ത്ര​മേ മായാവതി മ​ത്സ​രി​ക്കാ​ന്‍ ടി​ക്ക​റ്റ് ന​ല്‍​കു’ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ബി​എ​സ്പി എം​എ​ല്‍​എ

ജ​യ്പു​ര്‍: പ​ണം ന​ല്‍​കു​ന്ന​വ​ര്‍​ക്കു മാ​ത്ര​മേ ബി​എ​സ്പി മ​ത്സ​രി​ക്കാ​ന്‍ ടി​ക്ക​റ്റ് ന​ല്‍​കു എ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ബി​എ​സ്പി എം​എ​ല്‍​എ. രാ​ജ​സ്ഥാ​ന്‍ നി​യ​മ​സ​ഭ​യി​ല്‍ പാ​ന​ല്‍ ച​ര്‍​ച്ച​യ്ക്കി​ടെ​യാ​യി​രു​ന്നു ര​ണ്‍​വീ​ര്‍ സിം​ഗ് ഗു​ഡ​യു​ടെ പ​രാ​മ​ര്‍​ശം.രാ​ജ​സ്ഥാ​ന്‍ നി​യ​മ​സ​ഭ​യി​ല്‍ ബി​എ​സ്പി​ക്ക് ആ​റ് അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. ഗു​ഡ​യ്ക്കെ​തി​രേ ബി​എ​സ്പി നേ​തൃ​ത്വം ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചേ​ക്കും. അ​ങ്ങ​നെ വ​ന്നാ​ല്‍ അ​ദ്ദേ​ഹം കോ​ണ്‍​ഗ്ര​സി​ല്‍ ചേ​രു​മെ​ന്നാ​ണു സൂ​ച​ന.

‘ഞ​ങ്ങ​ളു​ടെ പാ​ര്‍​ട്ടി​യി​ല്‍ പ​ണം ന​ല്‍​കി​യാ​ല്‍ ടി​ക്ക​റ്റ് കി​ട്ടും. ആ​രു കൂ​ടു​ത​ല്‍ പ​ണം ന​ല്‍​കു​ന്നു​വോ അ​വ​ര്‍​ക്കു ടി​ക്ക​റ്റ് ല​ഭി​ക്കും. മൂ​ന്നാ​മ​തൊ​രാ​ള്‍ കൂ​ടു​ത​ല്‍ പ​ണം ന​ല്‍​കാ​ന്‍ ത​യാ​റാ​യാ​ല്‍ ടി​ക്ക​റ്റ് അ​യാ​ള്‍​ക്കും ന​ല്‍​കും’- ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി​യെ ല​ക്ഷ്യ​മി​ട്ട് ഗു​ഡ പ​റ​ഞ്ഞത് ഇങ്ങനെയായിരുന്നു.ബി​എ​സ്പി​യു​ടെ കൂ​ടി പി​ന്തു​ണ​യി​ലാ​ണ് രാ​ജ​സ്ഥാ​നി​ല്‍ കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ച്ച​ത്. 12 സ്വ​ത​ന്ത്ര എം​എ​ല്‍​എ​മാ​രു​ടെ പി​ന്തു​ണ​യും കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​രി​നു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button