KeralaLatest News

പതിനഞ്ച് കിലോ കഞ്ചാവുമായി യുവദമ്പതിമാർ അറസ്റ്റിൽ

പെരുമ്പാവൂർ: പതിനഞ്ച് കിലോ കഞ്ചാവുമായി യുവദമ്പതിമാർ അറസ്റ്റിൽ. തൊടുപുഴ കുമാരമംഗലം വില്ലേജില ഏഴല്ലൂര്‍ കരയിലെ മദ്രസ കവലയിലുള്ള കളരിക്കല്‍ വീട്ടില്‍ സബീറും (31) രണ്ടാം ഭാര്യ തൊടുപുഴ പുഴപ്പുറ കവല ആനശ്ശേരി വീട്ടില്‍ ആതിര(26)യുമാണ് അറസ്റ്റിലായത്. ബൈക്കിലെത്തിയ ഇരുവരുടെയും കൈയ്യില്‍ നിന്നും 15 കിലോയോളം വരുന്ന കഞ്ചാവാണ് പിടികൂടിയത്. ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കാര്‍ത്തിക് ഐഎഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button