VideoInternational

സര്‍പ്രൈസായാല്‍ ഇങ്ങനെ വേണം; സൗത്ത്‌വൈസ്റ്റ് എയര്‍ലൈന്‍സ് ജീവനക്കാരി യാത്രക്കാര്‍ക്ക് നല്‍കിയ കിടിലന്‍ പണി – വീഡിയോ

സാന്‍ ഫ്രാന്‍സിസ്‌കോ: സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിന്റെ ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് യാത്രക്കാര്‍ക്ക് നല്‍കിയ ഒരു കിടിലന്‍ സര്‍പ്രൈസിന്റെ വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിമാനത്തില്‍ ലഗേജുകള്‍ സൂക്ഷിക്കുവാനുള്ള ഓവര്‍ഹെഡ് ബിന്നില്‍ ഒളിച്ചിരുന്നാണ് അവര്‍ യാത്രക്കാരെ ഞെട്ടിച്ചത്. ടെന്നസിയിലെ നാഷ്വില്ലിലാണ് സംഭവം.

വിമാനം പറന്നുയരുന്നതിനുമുമ്പ് ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് അവിടെ നിന്നും ഇറങ്ങിയതായും നാഷ്വില്ലില്‍ നിന്ന് ഫിലാഡല്‍ഫിയയിലേക്കുള്ള ആ യാത്ര സാധാരണപോലെ തന്നെ തുടര്‍ന്നെന്നും ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

പാസഞ്ചര്‍ വെറോണിക്ക ലോയ്ഡാണ് ട്വിറ്ററിലൂടെ ഈ അസാധാരണ നിമിഷത്തിന്റെ വീഡിയോ പങ്കുവെച്ചത്. ഒരു ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് തുറന്ന ഓവര്‍ഹെഡ് ബിന്നിനുള്ളില്‍ കിടന്ന് യാത്രക്കാരെ അഭിവാദ്യം ചെയ്യുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നതിന്റെ വീഡിയോയാണ് അവര്‍ പങ്കുവെച്ചത്.

‘ഒരു ഫ്‌ലൈറ്റില്‍ കയറുന്നതും നിങ്ങളുടെ ലഗേജ് എവിടെയും വയ്ക്കാന്‍ കഴിയാത്തതും സങ്കല്‍പ്പിക്കുക, കാരണം ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് ഓവര്‍ഹെഡ് ബിന്നില്‍ കിടക്കുന്നു.”എന്നാണ് അവര്‍ ട്വീറ്റ് ചെയ്തത്. ലോയ്ഡ് പിന്നീട് പുഞ്ചിരിച്ചുകൊണ്ട് ഓവര്‍ഹെഡ് ബിന്നിനുള്ളില്‍ കിടക്കുന്ന സൗത്ത് വെസ്റ്റ് ഫ്‌ളൈറ്റ് അറ്റന്‍ഡന്റിന്റെ ഫോട്ടോ ട്വീറ്റ് ചെയ്തു. പത്ത് മിനിറ്റോളം അവര്‍ അതിനുള്ളില്‍ കിടന്നുവെന്നും അത് വളരെ രസകരമായിരുന്നുവെന്നും ഒരു തമാശയ്ക്ക് യാത്രക്കാരെ ചിരിപ്പിക്കാന്‍ വേണ്ടിയാണ് അവള്‍ ഇത് ചെയ്തതെന്ന് താന്‍ കരുതുന്നതായും വെറോണിക്ക ലോയ്ഡ് ട്വീറ്റ് ചെയ്തു.

ഒരു തമാശയ്ക്കായിട്ടാണ് ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് ഇങ്ങനെ ചെയ്തതെന്ന് സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് പ്രസ്താവനയില്‍ പറഞ്ഞു. സൗത്ത് വെസ്റ്റിന്റെ ജീവനക്കാര്‍ അവരുടെ നര്‍മ്മബോധവും കഴിവുകളും പ്രകടിപ്പിക്കുന്നതില്‍ പ്രശസ്തരാണെന്നും എയര്‍ലൈന്‍സ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button