Latest NewsIndia

ഇന്ത്യന്‍ ഓഹരി വിപണിയിലെ തകര്‍ച്ച : ഇടപെടലുമായി പ്രധാനമന്ത്രി

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി വന്‍ തകര്‍ച്ച നേരിട്ടതോടെ പ്രശ്‌നത്തില്‍ ഇടപെടാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉന്നത ഉദ്യോഗസ്ഥരോട് പ്രശ്‌ന പരിഹാരത്തിന് നിര്‍ദേശം സമര്‍പ്പിക്കാന്‍ നരേന്ദ്രമോദി നിർദേശം നൽകിയെന്നാണ് റിപ്പോർട്ട്.

വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ക്കുള്ള സര്‍ചാര്‍ജിലും, കമ്പനികളിലെ പൊതുഓഹരി പങ്കാളിത്ത വിഷയത്തിലും പുനരാലോചന നടത്തുവാനും കേന്ദ്ര സർക്കാർ ആലോചിക്കുന്നുവെന്നാണ് റിപ്പോർട്ട്. ലിസ്റ്റഡ് കമ്പനികളിലെ പൊതു ഓഹരി പങ്കാളിത്തം ഉയര്‍ത്തുന്നത് സംബന്ധിച്ച തീരുമാനം തല്‍ക്കാലത്തേക്ക് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കില്ലെന്നും സൂചനയുണ്ട്.

ലിസ്റ്റഡ് കമ്പനികളിലെ പൊതു ഓഹരി പങ്കാളിത്തം 25 ശതമാനത്തില്‍ നിന്ന് 35 ശതമാനമാക്കി വര്‍ധിപ്പിക്കുവാനും, രണ്ട് മുതല്‍ അഞ്ച് കോടി വരെ വരുമാനമുള്ളവര്‍ക്ക് മൂന്ന് ശതമാനവും അഞ്ച് കോടിക്ക് മുകളില്‍ വരുമാനമുള്ളവര്‍ക്ക് ഏഴ് ശതമാനവും സര്‍ചാര്‍ജ് ഏര്‍പ്പെടുത്താനും ബജറ്റില്‍ തീരുമാനിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button