Latest NewsEducationEducation & Career

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ച് സി-ആപ്റ്റ്

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ പ്രൊഫഷണൽ ഗ്രാഫിക് ഡിസൈനിംഗ്, ഡിപ്ലോമ ഇൻ ഇന്ററാക്ടീവ് മൾട്ടീമീഡിയ ആന്റ് വെബ്‌ടെക്‌നോളജി, മൊബൈൽഫോൺ സർവീസിംഗ് എന്നീ ഗവൺമെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പട്ടികജാതി/പട്ടികവർഗ/മറ്റർഹ വിദ്യാർഥികൾക്ക് നിയമാനുസൃത ഫീസ് സൗജന്യമായിരിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും.

അപേക്ഷാഫോം 100 രൂപയ്ക്ക് സെന്ററിൽ നിന്ന് നേരിട്ടും/മണി ഓർഡറായി 125 രൂപ മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം-695024 എന്ന വിലാസത്തിൽ തപാലിലും/വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത അപേക്ഷ മാനേജിംഗ് ഡയറക്ടർ, സി-ആപ്റ്റിന്റെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതവും അപേക്ഷിക്കാം.

വിശദ വിവരങ്ങൾക്ക്: 0471-2474720, 0471-2467728. വെബ്‌സൈറ്റ്: www.captkerala.com.

പൂരിപ്പിച്ച അപേക്ഷ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ (വിദ്യാഭ്യാസയോഗ്യത, ജാതി, വരുമാനം) കോപ്പികൾ സഹിതം ലഭിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 14.

shortlink

Related Articles

Post Your Comments

Related Articles


Back to top button