Latest NewsGulf

മാസപ്പിറവി കണ്ടില്ല: ബലിപെരുന്നാള്‍ തീയതി ഇങ്ങനെ

മസ്ക്കറ്റ്•ഒമാനില്‍ മാസപ്പിറവി വീക്ഷണ കമ്മറ്റികള്‍ക്ക് ദുല്‍ഹജ്ജ് മാസപ്പിറവി കാണാനായില്ലെന്ന് ഒമാന്‍ ധാനധര്‍മ മതകാര്യ മന്ത്രാലയം അറിയിച്ചു.

മാസപ്പിറവി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഹിലാല്‍ വിഷന്‍ സര്‍വേ മുഖ്യ കമ്മിറ്റി അറിയിച്ചു. അതിനാല്‍ ദുല്‍ഹജ്ജിന്റെ ആദ്യ ദിനം ആഗസ്റ്റ്‌ 3, ശനിയാഴ്ചയും ബലിപെരുന്നാളിന്റെ ആദ്യ ദിനം ആഗസ്റ്റ്‌ 12 തിങ്കളാഴ്ച ആയിരിക്കും.

മാസപ്പിറവി വീക്ഷണ കമ്മറ്റികള്‍ അസ്തമയത്തിന് ശേഷം 28 മിനിറ്റോളം മാസപ്പിറവിയ്ക്കായി കാത്തിരുന്നുവെങ്കിലും കാണാന്‍ കഴിഞ്ഞില്ലെന്ന് മന്ത്രാലയത്തിലെ ജ്യോതിശാസ്ത്രകാര്യ വകുപ്പ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button