Latest NewsIndia

ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാ തർക്കം; യാക്കോബായ വിശ്വാസികൾ നൽകിയ പുതിയ റിട്ട് ഹര്‍ജി പരിഗണിച്ചില്ല

ന്യൂഡല്‍ഹി: യാക്കോബായ വിശ്വാസികൾ നൽകിയ പുതിയ റിട്ട് ഹര്‍ജിയിൽ ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി. യാക്കോബായ വിശ്വാസികളാണ് സെമിത്തേരിയില്‍ അടക്കംചെയ്യാന്‍ അവകാശമുണ്ടെന്നുകാട്ടി പുതിയ റിട്ട് ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് എസ്.എ.ബോബ്ദെ അധ്യക്ഷനായ ബെഞ്ചാണ് ഇടപെടാനാവില്ലെന്ന് അറിയിച്ചത്.

എന്നാൽ ഹര്‍ജിക്കാര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. അതേസമയം ഇതേ വിഷയത്തില്‍ ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയിലും ഒരു ഹര്‍ജിയുണ്ട്.

ഓർത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി വന്ന വിധി നടപ്പാക്കാത്തതുമായി ബന്ധപ്പെട്ട് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് പലതവണ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തു. വിധി നടപ്പാക്കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്നുവരെ മുന്നറിയിപ്പു നല്‍കിയിരുന്നു. മലങ്കരസഭയ്ക്കു കീഴിലെ പള്ളികള്‍ 1934-ലെ സഭാഭരണഘടനപ്രകാരം ഭരിക്കണമെന്നുകാട്ടി, ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായാണ് സുപ്രീംകോടതി 2017-ല്‍ വിധിച്ചത്. ഇതുമായി ബന്ധപ്പെട്ട് പിന്നെയും കേസുകള്‍ വന്നെങ്കിലും 2017-ലെ വിധിയുടെ ചുവടുപിടിച്ച് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായാണ് ഉത്തരവുകള്‍ വന്നത്.

ആരാധാനാ സ്വാതന്ത്ര്യത്തിനുപുറമേ സെമിത്തേരിയില്‍ അടക്കംചെയ്യാനുള്ള അവകാശവും ചൂണ്ടിക്കാട്ടിയാണ് യാക്കോബായ വിശ്വാസികൾ ഹര്‍ജി നൽകിയത്. ഏതു മതവിശ്വാസിയുടെയും മൃതദേഹം അയാളുടെ വിശ്വാസപ്രകാരം അടക്കംചെയ്യുന്നത് ഉറപ്പുവരുത്താന്‍ സര്‍ക്കാരിനു നിയമപരമായ ബാധ്യതയുണ്ടെന്ന് അഡ്വ. അഡോള്‍ഫ് മാത്യു ഫയല്‍ചെയ്ത ഹര്‍ജിയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button