Latest NewsIndia

ദൈവത്തിന്റെ വരദാനം- ആരും അമ്പരന്ന് പോകുന്ന ശബ്ദത്തിനുടമ- വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

അറിയപ്പെടാതെ പോകുന്ന എത്രയോ കലാകാരന്മാരെ കുറിച്ച് നമുക്ക് അറിയാം. കഴിവുണ്ടായിട്ടും വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോയവര്‍. അവിശ്വസനീയമായ രീതിയില്‍ പാട്ടുപാടിയ ഒരു സ്ത്രീയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

ലതാമങ്കേഷ്‌കറുടെ ക്ലാസിക് ഹിറ്റുകളിലൊന്നായ ‘ഏക് പ്യാര്‍ കാ നഗ്മാ ഹേ’ എന്ന ഗാനം അതിമനോഹരമായ ശബ്ദത്തില്‍ ആണ് ഇവര്‍ ആലപിച്ചത്. പശ്ചിമ ബംഗാളിലെ രണാഘട്ട് സ്റ്റേഷനില്‍ നിന്ന് ആരോ പകര്‍ത്തിയ വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.

ഒറ്റക്കേള്‍വിയില്‍ ലതാമങ്കേഷ്‌കര്‍ തന്നെയാണോ പാടുന്നതെന്നു സംശയിച്ചു പോകുംവിധത്തിലാണ് ഇവര്‍ പാടുന്നത്. പശ്ചാത്തലത്തില്‍ ട്രെയിനിന്റെ ശബ്ദവും കേള്‍ക്കാം. ട്രെയിനില്‍ പാട്ടുപാടി ഉപജീവനം കഴിക്കുന്ന സ്ത്രീയാണ് ഇവരെന്നാണ് ലഭിക്കുന്ന വിവരം.

ദൈവത്തിന്റെ വരദാനമാണ് ഈ ശബ്ദമെന്ന് നിസംശയം പറയാം. 1.7 മില്യണ്‍ ആളുകളാണ് നിമിഷങ്ങള്‍ക്കകം വിഡിയോ സമൂഹമാധ്യമങ്ങളില്‍ കണ്ടത്. നിരവധി പേര്‍ വീഡിയോ ഷെയര്‍ ചെയ്തു.

https://www.facebook.com/krishaanDasZubu/videos/1262366750604317/?t=132

shortlink

Related Articles

Post Your Comments

Related Articles


Back to top button