KeralaLatest News

ഷുഹൈബ് വധക്കേസ്; പിണറായി സർക്കാറിന് എം.ടി.രമേശിന്റെ വിമർശനം

കോഴിക്കോട്: ഷുഹൈബ് വധക്കേസിൽ പിണറായി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് എം.ടി.രമേശ്. സര്‍ക്കാരിനും, സി പി എമ്മിനും ഷുഹൈബ് വധക്കേസില്‍ പലതും മറക്കാനുണ്ടായിരുന്നെന്നും ഇതിന്റെ ഭാഗമായാണ് അവര്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്തതെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് വ്യക്തമാക്കി.

ഷുഹൈബ് വധത്തിന്റെ ആദ്യ ഘട്ടത്തില്‍ സിപിഎമ്മിന് പങ്കില്ലെന്നായിരുന്നു അവര്‍ പറഞ്ഞിരുന്നതെന്ന് എം ടി രമേശ് കോഴിക്കോട്ട് പറഞ്ഞു. എന്തിനാണ് സിപിഎം സിബിഐ അന്വേഷണത്തെ ഭയക്കുന്നത്. അദ്ദേഹം ചോദ്യം ഉന്നയിച്ചു.

ഷുഹൈബ് വധക്കേസില്‍ സിപിഎമ്മിന് ഒന്നും മറക്കാനില്ലെങ്കില്‍ അവര്‍ ഷുഹൈബിന്റെ കുടുംബത്തോടൊപ്പം നില്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button