Latest NewsIndia

ടിഡിപിയിൽ നിന്നും കൊഴിഞ്ഞു പോക്ക് തുടരുന്നു, ഇത്തവണ പോയത് അനിഷേധ്യനായ മുതിർന്ന നേതാവ്

ന്യൂ​ഡ​ല്‍​ഹി: തെ​ലു​ങ്കു ദേ​ശം പാ​ര്‍​ട്ടി (ടി​ഡി​പി) നേ​താ​വ് ഗാം​ഗു​ല പ്ര​താ​പ് റെ​ഡ്ഡി ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. ബി​ജെ​പി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ജെ.​പി. ന​ഡ്ഡ​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു പ്ര​താ​പ് റെ​ഡ്ഡി​യു​ടെ പാ​ര്‍​ട്ടി പ്ര​വേ​ശ​നം. ബി​ജെ​പി​യു​ടെ ദേ​ശീ​യ​ത​യും വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​ണ് ത​ന്നെ പാ​ര്‍​ട്ടി​യി​ലേ​ക്ക് ആ​ക​ര്‍​ഷി​ച്ച​തെ​ന്ന് റെ​ഡ്ഡി പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ ന​യി​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് മി​ക​ച്ച പ്രതിച്ഛായ​യാ​ണ് ഉ​ള്ള​ത്. അ​ഴി​മ​തി​ക​ള്‍ രാ​ജ്യ​ത്ത് കു​റ​ഞ്ഞു​വെ​ന്നും പ്ര​താ​പ് റെ​ഡ്ഡി കൂ​ട്ടി​ച്ചേ​ര്‍​ത്തു. ആന്ധ്രയിൽ ജഗൻമോഹൻ റെഡ്ഢി അധികാരമേറ്റതിന് പിന്നാലെ നിരവധി ടിഡിപി നേതാക്കളും എംഎൽഎ മാറും ബിജെപിയിലേക്ക് ചുവടുമാറ്റം നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button