UAELatest News

സമൂഹ മാധ്യമങ്ങളിൽ പ്രശസ്‌തി ആഗ്രഹിച്ചു, പണം വലിച്ചെറിഞ്ഞു; ദുബായിൽ യുവാവ് അറസ്റ്റിൽ

ദുബായ്: സമൂഹ മാധ്യമങ്ങളിൽ പ്രശസ്‌തി ആഗ്രഹിച്ച് ദുബായിൽ പണം വലിച്ചെറിഞ്ഞ യുവാവ് അറസ്റ്റിൽ. തെരുവുകളിൽ പണം വലിച്ചെറിഞ്ഞ സംഭവത്തിന്റെ വീഡിയോ അതിനുശേഷം യുവാവ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.

സോഷ്യൽ മീഡിയയിൽ പ്രശസ്തി നേടുന്നതിനാണ് താൻ ഇപ്രകാരം വീഡിയോ പോസ്റ്റ് ചെയ്തതെന്ന് ഏഷ്യൻ വംശജനായ ഈ വ്യക്തി സമ്മതിച്ചതായി ദുബായ് പോലീസ് പറഞ്ഞു.

സോഷ്യൽ മീഡിയയെ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്ന് ദുബായ് പോലീസിന്റെ സെക്യൂരിറ്റി മീഡിയ വിഭാഗം ഡയറക്ടർ കേണൽ ഫൈസൽ അൽ കാസിം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. പ്രാദേശിക മൂല്യങ്ങൾക്കും സംസ്കാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും വിരുദ്ധമായ കാര്യങ്ങൾ ചെയ്യുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button