UAE

സ്ത്രീകളുടെ വിദേശ യാത്ര, സൗദിയിൽ പുതിയ നിയമം; പുരുഷ രക്ഷിതാവ് അനുവദിച്ചില്ലെങ്കിലും ഇനി പാസ്‌പോർട്ട്

ജിദ്ദ: സ്ത്രീകളുടെ വിദേശ യാത്രയുമായി ബന്ധപ്പെട്ട് സൗദിയിൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നു. ഇനി മുതൽ സ്ത്രീകൾക്ക് വിദേശ യാത്ര നടത്താൻ പുരുഷ രക്ഷിതാവിന്റെ അനുമതി ആവശ്യമില്ല. അതേസമയം പുരുഷന്റെ അനുമതിയില്ലാതെ സ്ത്രീകള്‍ക്ക് വിദേശയാത്ര നടത്താന്‍ പറ്റില്ലെന്ന നിയമം സൗദി അറേബ്യ പിന്‍വലിച്ചു.

വിവാഹം, വിവാഹമോചനം, കുട്ടികളുടെ ജനനം എന്നി രജിസ്റ്റര്‍ ചെയ്യാനുള്ള അനുമതിയും പുതുതായി ഇറക്കിയ ഉത്തരവിലുണ്ട്. വെള്ളിയാഴ്ച ഇറക്കിയ പുതിയ ഉത്തരവ് പ്രകാരം 21 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് പുരുഷ രക്ഷിതാവിന്റെ അനുമതിയില്ലാതെ പാസ്‌പോര്‍ട്ടിന് അപക്ഷേിക്കാനും യാത്ര ചെയ്യാനും സാധിക്കും.

ലിംഗത്തിന്റെയോ പ്രായത്തിന്റെയോ വൈകല്യത്തിന്റെയോ പേരില്‍ തൊഴിലവസരങ്ങളില്‍ വിവേചനം പാടില്ലെന്ന് നിയമം പറയുന്നു. ഇതുവരെ സൗദിയില്‍ സ്ത്രീകള്‍ക്ക് പുറത്ത് പോവണമെന്നുണ്ടെങ്കില്‍ ഭര്‍ത്താവിന്റെയോ പിതാവിന്റെയോ ആണ്‍ബന്ധുവിന്റെയോ അനുമതി വേണമായിരുന്നു. സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങളില്‍ തുല്ല്യനീതി ഉറപ്പാക്കുന്ന നിയമവും പുതിയ ഉത്തരവിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button