ThiruvananthapuramNattuvarthaLatest NewsKeralaNews

ലോക കേരള സഭ: മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്രയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടി

തിരുവനന്തപുരം: ലോക കേരള സഭ നടത്താനുള്ള ഒരുക്കവുമായി മുഖ്യമന്ത്രിയും മന്ത്രിമാരുടെ സംഘവും വിദേശത്തേക്ക്. ഒക്ടോബറിൽ സൗദി അറേബ്യയില്‍ ലോക കേരള സഭ നടത്താനാണ് സര്‍ക്കാര്‍ നീക്കം. ഇതിനായി മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്രയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടി. എന്നാൽ, കേന്ദ്രം യാത്രാനുമതി നല്‍കുമോ എന്ന കാര്യത്തിൽ ആശങ്ക നിലനില്‍ക്കുന്നുണ്ട്.

അടുത്ത മാസം 19 മുതല്‍ 22 വരെ പരിപാടി സംഘടിപ്പിക്കാനാണ് നീക്കം. ലണ്ടൻ സമ്മേളന സമയത്ത് തന്നെ സൗദി സമ്മേളനവും തീരുമാനിച്ചിരുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ലോക കേരള സഭ സംഘടിപ്പിക്കുന്നത് വലിയ വിമര്‍ശനത്തിനിടയാക്കും.

പാലാരിവട്ടം, മാസപ്പടി കേസുകളിലെ ഹർജിക്കാരൻ; പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബു മരിച്ചനിലയില്‍

ഇക്കഴിഞ്ഞ ജൂണ്‍ 9,10,11 തീയതികളില്‍ ന്യൂയോര്‍ക്കില്‍ നടത്തിയ ലോക കേരള സഭ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. സമ്മേളന സംഘാടനത്തിന്‍റെ പേരിലുള്ള കോടികളുടെ പണപ്പിരിവും, സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്തുള്ള സർക്കാരിന്റെ ധൂർത്തുമാണ് ചർച്ചകൾക്കും വിവദങ്ങൾക്കും ഇടയാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button