KeralaLatest News

പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്വകാര്യ സ്‌കൂള്‍ വാഹനത്തില്‍ വച്ച്‌ നിരന്തരം പീഡിപ്പിച്ച ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

സ്‌കൂള്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് വിദ്യാർത്ഥിനി സംഭവം തുറന്നു പറഞ്ഞത്.

ചെങ്ങന്നൂര്‍: പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്വകാര്യ സ്‌കൂള്‍ വാഹനത്തില്‍ വച്ച്‌ നിരന്തരം പീഡിപ്പിച്ച യുവാവിനെ വെണ്മണി പോലീസ് അറസ്റ്റുചെയ്തു. ചെറിയനാട് ചെറുവല്ലൂര്‍ അനില്‍ ഭവനത്തില്‍ അനീഷ് കുമാറാ (34)ണ് പിടിയിലായത്. ഡിവൈഎഫ്‌ഐ സൗത്ത് മേഖലാ വൈസ് പ്രസിഡന്റാണ് അനീഷ്. സ്‌കൂള്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് വിദ്യാർത്ഥിനി സംഭവം തുറന്നു പറഞ്ഞത്.

അധ്യാപിക വീട്ടില്‍ അറിയിച്ചതനുസരിച്ച്‌ പെണ്‍കുട്ടിയുടെ അമ്മ വെണ്മണി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഡ്രൈവറായ അനീഷ് തന്റെ വാഹനത്തിലാണ് കുട്ടിയെ സ്‌കൂളില്‍ എത്തിച്ചിരുന്നത്. കുട്ടിയുമായി പരിചയപ്പെട്ട ഇയാള്‍ കഴിഞ്ഞ ഒരു വര്‍ഷമായി കുട്ടിയെ ഉപദ്രവിച്ചിരുന്നതായി പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button