KeralaLatest NewsIndia

സ്വര്‍ണപ്പണയ കാര്‍ഷിക വായ്പകള്‍ ഇനിയില്ല : അനർഹർ ഈ വായ്പയെടുക്കുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടുള്ള കൃഷിമന്ത്രി വി.എസ്.സുനിൽകുമാറിന്റെ പരാതിയിൽ ആണ് നടപടി

മന്ത്രി വി എസ് സുനില്‍കുമാര്‍ കേന്ദ്ര കൃഷിമന്ത്രിക്കും റിസര്‍വ് ബാങ്കിനും നല്‍കിയ പരാതിയാണ് തീരുമാനം വേഗത്തിലാക്കിയത്.

തിരുവനന്തപുരം: സ്വര്‍ണപ്പണയത്തിന്മേല്‍ കുറഞ്ഞ പലിശയ്ക്ക ലഭ്യമായിരുന്ന കാര്‍ഷിക വായ്പകള്‍ക്ക് നിയന്ത്രണം വരുന്നു. നാലുശതമാനം വാര്‍ഷിക പലിശ മാത്രം ഈടാക്കി നല്‍കി വന്നിരുന്ന കൃഷിവായ്പ പദ്ധതി ഒക്ടോബര്‍ ഒന്നുമുതല്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. മന്ത്രി വി എസ് സുനില്‍കുമാര്‍ കേന്ദ്ര കൃഷിമന്ത്രിക്കും റിസര്‍വ് ബാങ്കിനും നല്‍കിയ പരാതിയാണ് തീരുമാനം വേഗത്തിലാക്കിയത്.

ധനസെക്രട്ടറി രാജീവ് കുമാര്‍ പൊതുമേഖലാ ബാങ്ക് മാനേജിങ് ഡയറക്ടര്‍മാരുമായി 31ന് നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വായ്പ കൈപ്പറ്റുന്നവരില്‍ ഏറെയും കര്‍ഷകരല്ലെന്ന വ്യാപക പരാതി കണക്കിലെടുത്താണു നടപടി. സ്വ​ര്‍​ണം ഈ​ടാ​ക്കി ന​ല്‍​കു​ന്ന കാ​ര്‍​ഷി​ക വാ​യ്‌​പ​ക​ളി​ലൂ​ടെ ക​ര്‍​ഷ​ക​ര്‍​ക്ക്‌ ല​ഭി​ക്കേ​ണ്ട പ​ലി​ശ സ​ബ്‌​സി​ഡി വ​ന്‍​തോ​തി​ല്‍ ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടു​ന്നു​വെ​ന്ന ആ​ക്ഷേ​പ​ത്തി​ല്‍ ക​ഴ​മ്പു​ണ്ടെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ല്‍. കേ​ന്ദ്ര​സം​ഘം സം​സ്ഥാ​ന​ത്തെ​ത്തി ഇ​തേ​ക്കു​റി​ച്ച്‌​ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്​​തി​രു​ന്നു.

സ​ബ്‌​സി​ഡി കൃ​ഷി വാ​യ്‌​പ കി​സാ​ന്‍ ക്രെ​ഡി​റ്റ്‌ കാ​ര്‍​ഡു​ള്ള​വ​ര്‍​ക്ക്​ ന​ല്‍​കു​മ്പോ​ള്‍ സ​ഹാ​യം യ​ഥാ​ര്‍​ഥ ക​ര്‍​ഷ​ക​ര്‍​ക്ക്​ ല​ഭ്യ​മാ​കു​മെ​ന്ന​താ​ണ്‌ പു​തി​യ തീ​രു​മാ​ന​ത്തി​​ന്റെ മെ​ച്ചം.ക​ഴി​ഞ്ഞ സാ​മ്ബ​ത്തി​ക വ​ര്‍​ഷം 80,000 കോ​ടി രൂ​പ കൃ​ഷി വാ​യ്‌​പാ​യി സം​സ്ഥാ​ന​ത്ത്‌ വി​ത​ര​ണം ചെ​യ്‌​ത​തി​ല്‍ 60,000 കോ​ടി​യോ​ളം സ്വ​ര്‍​ണ ഈ​ടി​ന്മേ​ലു​ള്ള വാ​യ്‌​പ​യാ​ണ്‌. പ​ലി​ശ സ​ബ്‌​സി​ഡി​യാ​യി ല​ഭി​ച്ച 2100 കോ​ടി​യോ​ളം രൂ​പ​യി​ല്‍ വ​ലി​യൊ​രു തു​ക ഈ ​വാ​യ്‌​പ​ക​ള്‍​ക്ക്‌ ല​ഭി​ച്ചു. തു​ട​ര്‍​ന്ന്, യ​ഥാ​ര്‍​ഥ ക​ര്‍​ഷ​ക​ര്‍​ക്ക്‌ വാ​യ്‌​പ ല​ഭ്യ​മാ​ക്കാ​ന്‍ ഇ​ട​പെ​ട​ണ​മെ​ന്ന്​ കേ​ര​ളം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

കാ​ര്‍​ഷി​ക വാ​യ്‌​പ​ക്ക്‌ നാ​ലു​ശ​ത​മാ​നം പ​ലി​ശ​ക്കാ​ണ്​ ക​ര്‍​ഷ​ക​ന്​ ന​ല്‍​കു​ന്ന​ത്. അ​ഞ്ചു​ശ​ത​മാ​നം പ​ലി​ശ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ബാ​ങ്കു​ക​ള്‍​ക്ക്‌ ന​ല്‍​കും. ഈ ​സ​ബ്‌​സി​ഡി സ്വ​ര്‍​ണ​പ്പ​ണ​യ കൃ​ഷി വാ​യ്‌​പ​യു​ടെ മ​റ​വി​ല്‍ വ​ന്‍​തോ​തി​ല്‍ അ​ന​ര്‍​ഹ​രു​ടെ കൈ​ക​ളി​ലെ​ത്തു​ന്നു​വെ​ന്ന്​ സം​സ്ഥാ​ന കൃ​ഷി​വ​കു​പ്പ്‌ കേ​ന്ദ്ര കൃ​ഷി മ​ന്ത്രാ​ല​യ​ത്തെ​യും റി​സ​ര്‍​വ്​ ബാ​ങ്കി​നെ​യും അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button